ലളിതഗാനം

ഏകാന്തതയുടെ
തീരത്തിരുന്നൊരു
ഭാവഗായകൻ
പാടുന്നൂ.....
കല്പനയേകിയ
കർണ്ണികാരങ്ങൾ
മൊട്ടുകരിഞ്ഞതിൻ
ദു:ഖഗാനം....
(..............ഏകാന്തതയുടെ)

ശുദ്ധമാമൊരു
വെൺപ്രതലത്തിൽ
ചിത്രണമറിയാത്ത
ഗായകൻ
പുഷ്പതല്പങ്ങളിൽ
മയങ്ങും മനസ്സിനെ
തൊട്ടുണർത്താനറിയാതെ....
(..............ഏകാന്തതയുടെ)

മുന്തിരിനീരിൻ 
ലഹരികടഞ്ഞത്
ചുണ്ടുകളിൽ പകരാതെ...
രുദ്രാക്ഷമണി, 
എണ്ണുംമനസ്സുമായ്
ദുഖഗാനം പാടുന്നു..
(..............ഏകാന്തതയുടെ)

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?