ഒന്നുപൊഴിഞ്ഞിടൂ..
(#ആകാശവാണ്_ഏപ്രിൽ15ന്_സംപ്രേഷണംചെയ്യുന്ന_എന്റെഗാനം
ഒന്നു പൊഴിഞ്ഞിടൂ
നെഞ്ചിലേക്കീയിളം
പൊൻവെയിൽ
മാഞ്ഞിടും മുമ്പേ....
പണ്ടേ കൊതിച്ചതല്ലേനിന്റെ
ചെങ്കവിൾ
കുങ്കുമരാശിയിലൊന്നു തൊടാൻ
ചന്ദനനെറ്റിയിലൊന്നുതൊടാൻ....
[ഒന്നുപൊഴിഞ്ഞിടൂ...... ]
സന്ധ്യാംബരത്തിന്റെ
പൊൻനിറം ചാഞ്ഞുനിൻ
വെൺ കപോലങ്ങളിൽ
തങ്ങി നിൽക്കേ.
അന്നേ കൊതിച്ചുഞാൻ
നിൻതിരുനെറ്റിയിൽ
പൊൻതിലകക്കുറിയായിമാറാൻ
ജീവസ്പന്ദനം നീ മാത്രമാകാൻ...
[ഒന്നുപൊഴിഞ്ഞിടൂ.....]
പാരിജാതം പൂത്തപൂമണം കട്ടൊരു
ഈറൻനിലാവു വിളിപ്പുനമ്മെ
കൂടേയണയുമോ ദൂരേപനിമതി
പാലൊളിമിന്നുന്ന കാഴ്ചകാണാൻ
വാകപൂക്കും കാവിലൊന്നുപോകാൻ...
[ഒന്നു പൊഴിഞ്ഞിടൂ....]
©️Sreekumarsree
Comments