മഞ്ഞവെയിൽപ്പെയ്ത്ത്
സായാഹ്നത്തിന്റെ
മഞ്ഞവെയിൽ....
അതെന്റെ പുറംചുവരുകളെ,
അലങ്കരിക്കയായിരുന്നു,
ഇന്നലെയോളം... !
അകത്തുവരാതെ
ഞാനെന്റെ ജാലകത്തെ
ബലപ്പെടുത്തിയിരുന്നെന്നും
വാതിൽപ്പുറങ്ങളിലേക്ക്
ഞാനൊന്നു ചൂഴ്ന്നുനോക്കുകപോലുമുണ്ടായില്ല.
അകംതീണ്ടിയിന്നത്..!
ഇണചേർന്നെന്നിലത്...!
എട്ടുകാലിപ്രണയംപോലെ..!
ആൺചിലന്തിയായി
പരിണമിച്ചിരുന്നാദ്യമേ ഞാൻ..
പുറംതോട് മാത്രം ബാക്കി;
ശിഷ്ടപിണ്ഡവൃത്തിക്ക്..
#Sree
Comments