ബംഗ്ലാവ്....


മണ്ണപ്പം ചുട്ടുകളിച്ചകാലത്താണ്
കൂട്ടുകാരിക്കുംകൂടി,
പഴയോലയും കാട്ടുകമ്പുംചേർത്ത്
ഒറ്റമുറിവീടു വച്ചത്....

കൂട്ടും കുടുംബവുമുറച്ചപ്പോൾ
നാലുമുറിയുള്ള
വീടാണ് തേടിയത്
അച്ചനുമമ്മയ്ക്കുമൊന്ന്
മക്കൾക്കിരുവർക്കും
പിന്നെ എനിക്കുമവൾക്കും.

അച്ഛനുമമ്മയും പോയപ്പോഴാണ്
മൂന്നുമുറി വീടുതേടിയത്..
മക്കളകന്നപ്പോൾ വീണ്ടും
ഒറ്റമുറിവീടുതേടിനടന്നു,
മക്കളും.

നാലുചുവരുകൾക്കുള്ളിലാണിന്ന്..
വീടാണോ മുറിയാണോ
സായന്തന സാന്ത്വനമാണോ.?

വിട്ടുപോകുന്ന ഓർമ്മകളെ
ചേർത്തുതുന്നാനാകുന്നില്ലെങ്കിലും
തുടിക്കുന്നുണ്ട് മനം,
ബംഗ്ലാവൊന്നു പണിയണം
മക്കൾക്കും രക്ഷിതാക്കൾക്കും
കൊച്ചുമക്കൾക്കുമല്ലാം
നിറയെ മുറികളുള്ള
വലിയ ബംഗ്ലാവ്...


Sree. 09.09.23.

Comments

Anonymous said…
ഹൃദ്യം ഈ വരികൾ ....

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം