Posts

Showing posts from March, 2023

മാടമ്പള്ളീലെ മനോരോഗി

Image
അനിയാ.. എനിക്ക് വീണ്ടും വയ്യ കേട്ടോ... ആശൂത്രീലോട്ട് ചേട്ടൻ കൊണ്ടുപോകയാണ്... നീ ചേട്ടനെ വിളിക്കണേ.. അത്രടംവരെ വരണേ... ആശുപത്രിയിലേക്കുള്ള പാച്ചിലിനിടയിൽ സംസാരിക്കാനാവതില്ലാതിരുന്നിട്ടും "ഗംഗ" അനിയൻ "സണ്ണിയെ" വിളിച്ച് കാര്യം പറഞ്ഞു.. "ഇവളെന്തിനാ എല്ലാരോടും കൂകിവിളിക്കണത് ഇതിപ്പോ ആദ്യോന്നുമല്ലല്ലോ.. എപ്പോൾ ആശുപത്രിക്കുപോയാലും അവൾ അനിയൻ സണ്ണിയെ വിളിച്ചറിയിക്കും. അവനേതുപാതിരാത്രിയായാലും ശബരിമലേന്ന് പള്ളിക്കെട്ടും താങ്ങി പാഞ്ഞുവരേം ചെയ്യും. തൂക്കിയെടുത്ത് ആശുപത്രിയിലെത്തിക്കുന്ന നമുക്കൊരു വെലേമില്ലേ..." കാറോടിക്കുന്നതിനിടയിൽ ഭർത്താവ് "നകുലൻ" ആത്മഗതിച്ചു.  പിന്നീട് ആശുപത്രിവിട്ട് വീട്ടിലെത്തിയപ്പോഴാണ്.. അവളുടെ ചാർച്ചക്കാരി മാടമ്പള്ളീലെ ശ്രീദേവി വഴി രഹസ്യമൊഴിയെടുത്തത്...  "അതേടീ... അങ്ങേർക്കിപ്പം മൊഖപുസ്തകത്തില് നെറേ ആരാധികമാരാ... നല്ല ചന്തോം ചന്തീമൊക്കെയുള്ള മൂശ്ശേഠകള്.. അതിയാനിത്തിരി യദം കിട്ടിയാ മൊബൈലി കുത്തി ഇളിക്കണകാണുമ്പം എനിക്കെങ്ങാണ്ട് ചൊറിഞ്ഞുവരും... പിന്നെ ഇവളുമാരാരെയെങ്കിലും കെട്ടിക്കേറ്റണമെന്ന് വല്ല പൂതീം കേറിയാലേ... ഇയാള് ആശൂത്രീല്

Special thanks for all

ആദ്യമായാണ് ഒരു മുഴുനീള പുസ്തകത്തിന് അവതാരിക എഴുതിയത്... അത് Dr., SD. Anilkumar ന്റെ പുരുഷന്റെഅടുക്കള എന്ന പുസ്തകത്തിനായിരുന്നു... (അതിനുമുമ്പ് മൊഴിമുറ്റം പ്രസിദ്ധീകരിച്ച കാലത്തോട് ക ലഹിക്കുന്ന കവിതകളിൽ പത്തെണ്ണത്തിന് എഴുതി) നിലവിൽ പുരുഷന്റെ അടുക്കള പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ അവതാരിക എഴുതിയവകയിൽ ഈയുള്ളവനും അഭിമാനിക്കുന്നു... പുസ്തകത്തിന് നിലവിൽ ലഭിച്ച പുരസ്കാരങ്ങൾ👇 1. സമശ്രീ മിഷൻ ആലപ്പുഴയുടെ 2022 ലെ O. N .V .കുറുപ്പ് സ്മാരക പുരസ്കാരം 2 . പരസ്പരം വായനക്കൂട്ടം മാസിക കോട്ടയത്തിൻ്റെ മൂന്നാമത് പ്രദീപ് മീനടത്തുശ്ശേരി പുരസ്കാരം 2023 3 .കാവ്യനീതിയുടെ സുഗതകുമാരി പുരസ്കാരവും 2022 , 25000 രൂപയും 4 . കലാനിധി കേരളയുടെ വയലാർ കാവ്യഞ്ജലി പുരസ്കാരം 2023 5. കേരളാ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ 2023 ലെ സുഗതകുമാരി അവാർഡ് ,ശിൽപ്പവും പ്രശസ്തിപത്രവും 15000 രൂപയും അവതാരിക എഴുതാൻ അവസരമൊരുക്കിയ ശ്രീ Dr. SD Anilkumar മിഴി പ്രസിദ്ധീകരണം മൊഴിമുറ്റം ടീം എന്നിവർക്ക് നന്ദി     

സുഗന്ധി

Image
# "നിനക്കു പാരിജാതത്തിന്റെ മണമാണ്.... നിന്റെ ഉടലാകെ പാരിജാതം പൂക്കുകയാണ്.. എപ്പൊഴും..!!" പറഞ്ഞുകൊണ്ട് അവളെ ചേർത്തുപിടിച്ചു... "ഒന്നു പോ മനുഷ്യാ... സന്ധ്യയായി.. മുറ്റത്ത് പാരിജാതം പൂത്തിട്ടുണ്ടാകും.." അവളൊഴിഞ്ഞുമാറി അടുക്കളത്തിരക്കിലേക്ക് ചേക്കേറി...  പലപ്പോഴും അവളടുത്തുണ്ടെങ്കിൽ ഒരുമണം... സന്ധ്യക്ക് പൊഴിഞ്ഞ ചാറ്റുമഴയേറ്റടിമുടി കുളിർന്നുനിൽക്കുന്നൊരു പാരിജാതം പൂവിടുമ്പോൾ പ്രസരിക്കുന്ന ഗന്ധം... അവളെ കണ്ടനാൾമുതൽ അതെപ്പോഴും; അവളടുത്തുവരുമ്പോൾ.., ശയ്യയിൽ, ഒപ്പമുള്ള യാത്രയിൽ... കിതപ്പടങ്ങുവോളം ചേർന്നുകിടക്കുമ്പോൾ... എന്തിനധികം ഒന്നിച്ച് കടൽകാറ്റേറ്റു നിൽക്കുമ്പോൾപോലും ആ ഗന്ധമിങ്ങനെ അവളിൽ വിലയംപ്രാപിച്ച്... അതിൽനിന്നെന്നിലേക്ക് പ്രസരിച്ച്... അപ്പോഴൊക്കെ മൂക്കുവിടർത്തി ആവോളമത് ആത്മാവിലേക്ക് വലിച്ചെടുക്കുകയായിരുന്നു....  "അച്ഛന് പെരിയ നൊസ്സാ.... അമ്മയ്ക്ക് മീൻവെട്ടിയതിന്റെ നാറ്റമാ.. വിയർപ്പിന്റെ നാറ്റമാ... പാത്രംമോറിയ മുശിട് നാറ്റമാ.. എപ്പോഴും..." മകളതുപറഞ്ഞ് കളിയാക്കുമ്പോൾ അവളൊന്ന് ചൂളിനോക്കും പിന്നെ കുനിഞ്ഞ് ചെറുചിരിയുതിർക്കും. അപ്പോഴവളുടെ ചുണ്ടുകൾക്കിടയിൽ പാത