നിന്നോടിനി....

നിന്നോടിനി....

വിരലിൽ വിരിയുന്ന
അക്ഷരങ്ങളെക്കാൾ
നിനക്കിഷ്ടമെന്റെ
വരണ്ടചുണ്ടിലെ
വാക്കുകളെങ്കിൽ.....
ഒരായിരമുണ്ട്
പറയുവാൻ.....
കേട്ടുന്മാദിയാകണം നീ.
ഹൃദയഭിത്തിയിൽ
ചെവിചേർത്തുനീ
എന്റെ ഭാവനകളെന്നു-
മളന്നറിയുന്നുവെങ്കിൽ
എന്നെയിനി,
വായിക്കവേണ്ടതന്നെ..!
എന്റെ തൂലികയിലെ
സർഗ്ഗചേതനയ്ക്കുള്ളിലെ
പെരുങ്കള്ളങ്ങളറിയുന്നുവെങ്കിൽ
വിരലിൽ വിരിയുന്ന
അക്ഷരങ്ങളെക്കാൾ
നീയെന്റെ ഹൃദയത്തെ വായിക്കുക.
ഓരോ മിടിപ്പിലുമൊരായിരം
കഥപറയുന്നുണ്ടത്.

Sree..


Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം