തടികുറയ്ക്കുന്ന_വിരുതുകൾ (കൊച്ചൗസേപ്പിന്റെ സംശയങ്ങളും)
കൊച്ചൗസേപ്പ് ഈയിടെ തന്റെ മുഖപുസ്തകത്തിൽ യതാവത് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ അടുത്തുടൻ മെസ്സഞ്ചറിൽ വരും "സർ വെയ്റ്റ്കുറയ്ക്കാൻ താല്പര്യമുണ്ടോ" ന്ന്.
അതിപ്പോ എന്റെ ഭാരം എനിക്കും എന്റെ ഭാര്യയ്ക്കും സഹിക്കാവതാണ് പെങ്ങളേന്നുള്ള കൊച്ചൗസേപ്പ് മറുപടി നൽകുമ്പോൾ ദാപോണ് & അൺഫ്രണ്ട്... ??!
ഇതിപ്പോൾ വെയ്റ്റ്കുറയ്ക്കുന്ന ആളുകളെക്കാരണം ഇറങ്ങിനടക്കാനാകുന്നില്ല എന്നതാണ് കൊച്ചൗവ്വയുടെ പരാതി...
അല്പം ചെവികൊടുത്താൽ ക്യാൻസർ മുതൽ അൽഷിമേഴ്സ് വരെ ഇവരുടെ ന്യൂട്രീഷ്യൻ ഫുഡിനാൽ മാറിയ കഥ (ഇവരുടെ പ്രശസ്ത ഡോക്ടർസാക്ഷ്യസഹിതം) കേൾക്കാം. നിർഭാഗ്യവശാൽ കൊച്ചൗവ്വയ്ക്കറിവുള്ള, രോഗീപരിചരണം തൊഴിലാക്കിയ നമ്മുടെ ഡോക്ടർമാർ ഇവയൊന്നും "രോഗശമനോപാദിയാണ്" എന്ന് സർട്ടിഫൈ ചെയ്യാറില്ല. അതിനും ഇവർക്കു മറുപടി ഉണ്ട് "അങ്ങനെ വ്യാപകമായാൽ നമ്മുടെ ആശൂത്രികളൊക്കെ പണ്ടാരടങ്ങി പൂട്ടിപ്പോകുമത്രെ.. ഡാക്കിട്ടർമാർ കഞ്ഞിക്കുമുട്ടി തെണ്ടിപ്പോകുമത്രെ..."
അപ്പോൾ പിന്നേം കൊച്ചൗസേപ്പിന് സംശയം...
അങ്ങനാണേൽ നമ്മുടെ പ്രബുദ്ധ സർക്കാരിന് ഇത് റേഷൻകടവഴി BPL കാർക്ക് FREE ആയും വെള്ളക്കാർഡൻമാർക്ക് സബ്സിഡിക്കും കൊടുത്ത് ആരോഗ്യവകുപ്പിനെ പിരിച്ചുവിട്ടൂടേ..?
അയ്നും കിട്ടി കൊച്ചൗവ്വയ്ക്ക് കിണ്ണാണ്ടൻ മറുപടി
"ഇവിടുത്തെ മരുന്നു കമ്പനികൾ മന്ത്രി/ന്ത്രിണിമാർക്ക് മാസപ്പടി കൊടുക്കുന്നതുകൊണ്ടാത്രേ...!!
ശ്ശോ... കൊച്ചൗസേപ്പിന് പിന്നേം ഡൗട്ട്...
"അങ്ങനാണേൽ ഈ കുട്ടിച്ചാത്തൻ മരുന്നുണ്ടാക്കണവരും കൊടുക്കട്ടെ മാസപ്പടി...ന്തേ"
അതിനൊന്നും ഞങ്ങടെ കമ്പനി തയ്യാറല്ല ഞങ്ങക്കതിന്റെ ആവശ്യമില്ല എന്നായി ന്യൂട്രീഷ്യൻ എക്സ്പെർട്ട്...
"ആട്ടെ ചികിത്സാപ്പിഴവിന് നുമ്മക്കിപ്പോ ആശൂത്രിക്കെതിരെ, ഡാക്കിട്ടർക്കെതിരെ ഒക്കെ നടപടി എടുക്കാം നിങ്ങ ഫുഡ്ഡടിച്ച് ചത്താൽ, നാളൊരുകാലത്ത് പ്രശ്നായാൽ നിങ്ങ ആണ് ഉത്തരവാദി എന്ന് എഴുതിത്തര്വൊ... അല്ല നിങ്ങക്കെതിരെ നുമ്മക്ക് നിയമവ്യവഹാരം ചെയ്യാനാവുന്ന നിങ്ങളുടെ രജിസ്ട്രേഡ് സ്ഥാപനങ്ങളില്ലല്ലാ.."
കൊച്ചൗസേപ്പിന്റെ ചോദ്യത്തിനുള്ള മറുപടി അടുത്ത online മീറ്റിങ്ങിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ് പത്താംതരം രണ്ടുവട്ടം പൊട്ടി മതിയാക്കിയ ന്യൂട്രിഎക്സൺപെർട്ട് സ്കൂട്ടായി.
കൊച്ചൗസേപ്പിന് ഇനിയുമൊരു സംശയം...അതിപ്പോ പ്രേക്ഷകരോടാവാം..
ഉത്തരേന്ത്യയിലും മറ്റും ശരാശരി 100-200 kg ഭാരവും വഹിച്ച് കുബേരപ്രതിമ കണക്കെ നടക്കുന്നവർക്കല്ലേ ഇതുകൂടുതൽ ഗുണകരം അങ്ങനാണേൽ ഈ പരിപാടി അവിടെയല്ലേ നന്നായിട്ട് പച്ചപിടിക്കുക...?
(#ആത്മകഥാഗതം-ആടു,മാഞ്ചിയം,മീനു,ഭൂമി, ആംവേ, etc യാണ് കേരളം. ഇവിടുത്തെമണ്ണ് ഇതിനൊക്കെ വളക്കൂറുള്ളതാ)
#വാൽ- ചിത്രം നഗരത്തിലെ ഒരു ഹോട്ടലിന്റ കക്കൂസിൽ ഒട്ടിച്ചിരിക്കുന്നതാണ്... സത്യസന്ധം..
(Anticipatory bail - ആരുമായും ബന്ധമില്ല സ്വയം ബന്ധനസ്ഥനായാൽ ഉത്തരവാദിത്തവുമില്ല)
Comments