Posts

Showing posts from February, 2022

സ്ഫോടനം മറന്നുപോയ അഗ്നിപർവ്വതങ്ങൾ

Image
"ഗോപീ.. നീയെന്നിൽനിന്നും സെക്സും ആഗ്രഹിക്കുന്നുണ്ടോ..?" അപ്രതീക്ഷിതമായ ചോദ്യത്തിനുമുന്നിൽ ഗോപീദാസൊന്നു പിടഞ്ഞു.. സുനന്ദാദേവിയുടെ വെട്ടിത്തുറന്നുള്ള ചോദ്യത്തിനെ എതിരിടാനുള്ള വാക്കുകൾകിട്ടാനായി അവന്റെ കണ്ണുകൾ പന്ത്രണ്ടാംനിലയിലെ ആ അപ്പാർട്ട്മെന്റിന്റെ ഓപ്പൺ സ്പേയ്സിൽനിന്ന് അകലെയുള്ള കാഴ്ചകളുടെ ദൂരമളന്നു... സ്വപ്നം കാണൽ പതിവില്ലാത്ത തന്റെ സ്വപ്നത്തിൽ അവരുണ്ടായിരുന്നു ഇന്നലെയും... ഇടിഞ്ഞുതൂങ്ങാൻതുടങ്ങിയ വലിയ മുലകളും മേദസ്സുമുറ്റിയ തുടകളും താഴേക്കുന്തിയ വയറുമായി അവർ കഴിഞ്ഞരാത്രിയിലെ സ്വപ്നത്തിൽ നിറഞ്ഞുനിന്നു. അതിനാലാണ് രാവിലെ പതിവു ശുഭാശംസയ്ക്കുപകരം " Please do not be afraid if I feel my lips resting on the back of your neck .. I do not intend to kiss. It's just helpless love. എന്ന് France Kafka യുടെ  പ്രശസ്ത വരികൾ അയച്ചത്.. മറുപടിയ്ക്കുപകരം ഉച്ചയ്ക്കാണ് അപ്പാർട്ട്മെന്റിലേക്ക് വിളിച്ചത്..  രണ്ടുവർഷമായി ഈ സൗഹൃദം തുടങ്ങിയിട്ട്.. സത്യസന്ധമായി മുഖപുസ്തകത്തിലൂടെയുള്ള തുറന്നുപറച്ചിലുകൾ കൂടുതൽ അടുപ്പത്തിലാക്കി.. എന്നിട്ടും പത്തുവയസ്സ് കൂടുതലുള്ള സുനന്ദദേവിയിലേക്ക്  ആദ്യപ്രണയമാ

വിക്ക്

Image
രണ്ടു  വാക്കുകൾക്കിടയിൽ ഇടയ്ക്കിടെ ആത്മഹത്യ ചെയ്യുന്ന  എന്റെ മൗനങ്ങളെയാണ് നീ വിക്കെന്ന് വിളിച്ചത്...  പ്രതിഷേധിയുടെ മനം, പറഞ്ഞവയെക്കാൾ  പറയാതെമരിച്ച  വാക്കുകളാവും കേൾക്കേണ്ടിയിരുന്നത്.. നീ കേൾക്കാതിരുന്നതും... ഇടയിൽ മരിച്ചുപോയ  വാക്കുകളിലായിരുന്നു വിശ്വസാഹിത്യമുറഞ്ഞിരുന്നത്, നാവിൽ വരുതിയൊത്ത പുറപ്പെട്ട വാക്കുകളോ.. ശവംനാറികളെപ്പോലെ മനംമടുപ്പിക്കുന്നു.. ഇണങ്ങാതെ പിണങ്ങിവിക്കിയ മൗനങ്ങൾ ജീവിതങ്ങൾ സുഗന്ധങ്ങളും പ്രണയവും പ്രതീക്ഷയുമായിരുന്നു.. അനർഗ്ഗളമൊഴുകിയ അഴുക്കുജലമായിരുന്നു നാവുവിട്ട വാക്കുകളെങ്കിൽ പച്ചത്തുരുത്തുകളായിരുന്നു വിക്കിലൊതുങ്ങിപ്പോയ അക്ഷരങ്ങൾ. അക്ഷരങ്ങളിൽ കുടിയിരുന്ന പ്രതിഷേധമാണെന്റെ വിക്ക് പുറപ്പെടാശാന്തിപോലെ അതെന്റെ ദന്തമതിലിനുള്ളിൽ പരസ്പരമിടഞ്ഞുരസി, മുറിഞ്ഞുവീഴുമ്പോഴാണ് നിയെന്നെ  വിക്കനെന്ന് വിളിച്ചത്. എങ്കിലും പ്രതിഷേധിയുടെ മനമുള്ളപ്പോൾ തച്ചുകൊല്ലപ്പെടാതിരിക്കാൻ വിക്കെനിക്കൊരു ഭൂഷണമാണ്. #sree. 18.11.21.