പച്ചമീനിന്റെ കച്ചോടം




ചീഞ്ഞമീനല്പവും
കടലിലേയില്ലെന്നും
വാങ്ങാൻ മടിച്ചാണ് 
ചീഞ്ഞതെന്നും
മീൻകാരനിന്നും 
പതിവുകാരോടായി ചുമ്മാ വിടുന്നുണ്ട് മീൻവേദാന്തം.

കൈയ്യോടെ വാങ്ങിയാൽ
വിലകൂട്ടുകില്ലേന്ന്
പതിവുകാരിക്കൊരു
മറുസന്ദേഹം

ഇല്ല ചേച്ചി ഞങ്ങൾ
"പെട്രോളു"കാരല്ല
പച്ചമീനാണെ ഞാൻ,
ചുമ്മാ വലക്കണ
വെലപേശില്ല. 

അല്ലേലുമീതർക്കം
കണ്ടു ഞാൻ മിണ്ടില്ല
അമ്മേണെ ഞാനിവിടുത്തതല്ല.
-sree-

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം