ഒരു ഓണപ്പാട്ട്

മലയാളം ദാവണി ചുറ്റുന്ന നാള്
തിരുവോണ തിരുനാള്....
മലയാളമനസ്സിനെ പുളകിതമാക്കുവാൻ
മാവേലിയെത്തുന്ന നാള്
തിരുവോണ തിരുനാള്...


ഒരുകുമ്പിൾപൂവിനാലൊരുകളം തീർക്കവേ,
പൊലിയേ പൊലി പാടിയാടുന്ന ബാല്യം
പടികേറിവരുമോണപൊട്ടന്റെ നാള്
തിരുവോണത്തിരുനാള്...

ഇലകൂട്ടിയമ്മവിളമ്പിയ നന്മ
നറുപായസത്താൽ നുകർന്ന കാലം
പഴയ കിനാവിന്റെ നറുവള്ളിയിൽ ഞാനും
ചെറിയൊരു കളിയൂഞ്ഞാൽ കെട്ടിടും നാള്... 
തിരുവോണ തിരുനാള്....
Sree. 23.09.2021

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം