അൾഷിമേഴ്സ്




തീർച്ചയായും നാം
ഓർമ്മനശിച്ചവർ
പുരപൊളിച്ചേറിയോൻ
കലമുടയ്ക്കുമെന്നതും
പുരപണിയാനെന്തും
പണയമാക്കുമെന്നുമോർക്കാത്തവർ...

തീർച്ചയായും നാം പ്രതിഷേധം മറന്നവർ 
മുതുകിൽ 
സൗജന്യസഞ്ചികളാൽ
നുകംകെട്ടിയ കാളകൾ
തീർച്ചയായും നമ്മൾ
അൾഷിമേഴ്സ് ബാധിതർ
മറവികൾ മഹാഭാഗ്യമായ് പേറുവോർ..

തീർച്ചയായും നമ്മൾ പെരുവിരലുകൾ
ഡിജിറ്റലൈസ് ചെയ്ത്,
മെമ്മറിക്കാർഡുകളിലൊളിച്ചവർ..

തീർച്ചയായും നമ്മൾ
ചൂണ്ടുവിരലുകൾ 
ചൂണ്ടാൻ മറന്നവർ
കാലാകാലങ്ങളിൽ
ചൂണ്ടും വികാരങ്ങളെ
നീലമഷികളാൽ
മുക്കിയാറ്റുന്നവർ..
#ശ്രീ

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം