വാല്മീകം
ഉണ്ടവനും
ഉണ്ണിച്ചവളും
തുല്ല്യമായി വീതിച്ചില്ല
ഉണ്ടുകൂട്ടിയ പാപം..!
നീ ഉണ്ടത്
ഞാനെന്തിനു
ചുമക്കണമെന്ന്
പ്രിയവേടത്തിയും മക്കളും..?
കാലം വീണ്ടുമൊരു
വാല്മീകമൊരുക്കുന്നു.....,
ഇതിഹാസകഥകളെഴുതാൻ
നാരായമുനകളൊടിഞ്ഞുപോയി..
വൃത്താലങ്കാരങ്ങളില്ലാത്ത,
മാനവികതയുടെ
പടുകവിതയെങ്കിലും കുറിക്കാൻ
ഇനിയുമൊരു മാമുനി പിറക്കുമായിരിക്കും...
അവിടംവരെ...തപമാണ്
ഉടലുപേക്ഷിച്ചുപോകിലും
മനസ്സ്...
Comments