പാപവിചാരണ

പാപവിചാരണ

പാപത്തിന്റെ 
ഒരു കനിനൽകിയാണ് 
ചെകുത്താൻ സ്ത്രീയിൽ 
സന്നിവേശച്ചത്, 

പാപത്തിന്റെ 
ഒരു കനി നൽകിയാണ് 
സ്ത്രീ പുരുഷനെ 
ആജീവനാന്തം അടിമയാക്കിയത്... 

എന്നിട്ടൊരിക്കലും
ഉണ്ടവനും ഉണ്ണിച്ചവളും
തുല്ല്യമായി വീതിച്ചില്ല പാപം..

നീ ഉണ്ടത് ഞാനെന്തിനു
ചുമക്കണമെന്ന്
വേടത്തിയും മക്കളുമായി
കാലവും ചോദിക്കുന്നു...

ഞാൻ കട്ടതെല്ലാം
നിന്റെ പത്തായത്തിനെന്ന്
പാടാനവന്റെ വാരിയെല്ലിനൊപ്പം
നാവും പിഴുതെടുത്തിരുന്നു
പണ്ടേയ്ക്കു പണ്ടേ...


#ശ്രീ 30/7/20

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം