ആറ്റുകാൽ ദേവീ സ്തുതി



               ആറ്റുകാൽ 
ചെമ്പകമണമെഴും
പൂമഴ പൊഴിയുമ്പോൾ 
അമ്പലനടയിലേക്കെത്തുന്നു മനമെന്നും 
ചന്ദനഗന്ധം വഹിക്കുന്ന മാരുതൻ
ചിന്തയുണർത്തുന്നു നിൻതിരുദർശനം..
ദേവി നാരായണിയമ്മേ... ആറ്റുകാൽ
ആനന്ദസാഗരമാക്കുമമ്മേ.......(ചെമ്പക..
കിള്ളിയാറിൻകരതാണ്ടുന്ന നേരം
കൺമഷമെല്ലാമൊഴിഞ്ഞിടുന്നു..
കാലടിയിൽ വീണുകേഴുന്നുനേരം
കാലികദു:ഖങ്ങളെന്നേ പിരിയുന്നു...
ദേവി നാരായണിയമ്മേ ആത്മാവിനാ-
നന്ദമാരി ചൊരിയുമമ്മേ...(ചെമ്പക...

കുത്തിയോട്ടംകണ്ടുറങ്ങാതിരിക്കുമ്പോൾ
കുത്തിയൊലിച്ചങ്ങുപോകുന്നുവെൻ ദുഖം
മൺകലത്തിൽ വെന്തുതീരുന്നുസംസാര
സങ്കടമെല്ലാമീ പൊങ്കാലയിൽ
ദേവിനാരായണിയമ്മേ വേദന
തേവിയകറ്റുന്നൊരമ്മേ......
4/12/2019

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്