ഭാവികാലം

*ഭാവികാലം*
 

കാലത്തിന്റെ കല്പനകളിൽ
സ്വപ്നങ്ങൾ മെതിക്കപ്പെടാം
വാക്കുകളുടഞ്ഞേയ്ക്കാം
ചേർത്തുവച്ചവയെല്ലാം
ചോർന്നൊലിച്ചുപോകാം...
എന്നിരിക്കലും
പ്രതീക്ഷകളെ താലോലിക്കണം
ത്രികാലങ്ങളിലൊന്ന്,
ഭാവികാലമിനിയും
നമ്മെ കാത്തിരിക്കുന്നുണ്ട്.
ഓരോരുത്തരുടെയും 
ആത്മവിശ്വാസങ്ങളുടെ 
സത്താണത്... 

ഭാവികാലം
അനുദിനമടുക്കുകയും
അടുക്കുന്തോറും സ്വയം മരിക്കുകയും, 
മറുകരയിൽ 
പുതിയത് മുളയ്ക്കുകയും 
ചെയ്യുന്ന ഭാവികാലം, 

നിത്യമരീചികപോലെ
പ്രതീക്ഷകളുടെ കാലം........    

#ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്