ഭ്രാന്താലയം
മതിലിനപ്പുറം ഉടയാടമാറ്റിനാം
രജസ്വലയായതാരെന്നു നോക്കണം.
മതിലിനിപ്പുറം മതമൊന്നുമില്ലാതെ
വയറെരിയുന്ന കാഴ്ച മറയ്ക്കണം..
പത്തടികൊണ്ട്
മറയ്ക്കാവതേയുള്ളൂ
എന്റെ രാജ്യ-
കൊടിയദാരിദ്ര്യങ്ങൾ
ഒരാർത്തവത്തിന്
തച്ചുടയ്ക്കുവാനേയുള്ളൂ
എന്റെ രാജ്യത്തിന്റെ
ആർഷ സംസ്കാരങ്ങളും,
അടുക്കള വിശുദ്ധിയും.
അടിവസ്ത്രത്തിൻ ചോര
മണത്തുനോക്കും ക്ലാസ്സ്റൂം,
മതവൈരത്തെക്കാളു-
മെത്രയോ പൈശാചികം
കേരളമല്ല സ്വാമീയറിക-
യങ്ങു പെറ്റുവീണിടമാണല്ലോ
ഭ്രാന്താലയം നിത്യം.
....... ശ്രീ.....
Comments