ചാട്ടവാറുകൾ

ചാട്ടവാറുകൾ

വണ്ടിക്കാരന്റെ ചാട്ട
എത്രവട്ടം പുളഞ്ഞുവീണിട്ടും ചാവാലിക്കുതിരയുടെ പുറംപൊളിഞ്ഞ്
രക്തനൂലുകൾ തെളിഞ്ഞിട്ടും
അവ ലാടമുറപ്പിച്ച
കുളമ്പുകൾ നീട്ടിവച്ച്
വേഗം കൂട്ടാത്തതെന്താവും..
ഒരുപക്ഷേ
"നിസ്സഹായതയുടെ
ധീരതകൊണ്ടുതന്നെയാകണം."

അടിച്ചേല്പിക്കപ്പെടുന്ന
നിയമങ്ങൾ,
ചാവാലിക്കുതിരപ്പുറത്തുവീഴുന്ന
ചാട്ടയടികൾപോലാണ്..
ഉച്ഛോസവായുവിനുപോലും
ശേഷിയില്ലാത്തവന്റെമേലേക്കു- 
പതിക്കുന്ന ചാട്ടയടികൾ.
#ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്