Posts

Showing posts from December, 2019

ബലിപീഠങ്ങളിലേക്ക്

Image
#ബലിപീഠങ്ങളിലേക്ക്  ഇടനെഞ്ചിലൊരു ഭയം വല്ലാതെ വളരുന്നുണ്ടെന്നിൽ ചോനനുറുമ്പുകൾ പോലത് അരിച്ചരിച്ചു പരതുന്നു... ഇടയ്ക്കിടെ ചെറുമുറിവുതീർത്ത് രസിക്കുന്നുമുണ്ടവ. നോവുകളിൽ കിനിയുന്ന  രുദിരബിന്ദുക്കളാൽ അമൃതേത്തുണ്ണുകയാവും. ഇരുൾമടക്കുകളിലെവിടെയോ ബലിപീഠമൊരുക്കുകയാവും... കാഴ്ചമറയ്ക്കുന്നൊരു തിരശ്ശീല  ദാനംകിട്ടിയിരുന്നുവെങ്കിൽ പുറംകാഴ്ചകളിൽനിന്നകന്ന് സ്വയമുയിർചേർത്തുവയ്ക്കാം വിധിതീർക്കുന്ന ബലിപീഠമതിൽ.       #ശ്രീ

പടിയിറക്കം

പടിയിറക്കം  ഇടനാഴിയിൽ അയാളുണ്ട്  അദൃശൃനായി...  ഒരു ഞരക്കം, കൂടെ ഒരു തേങ്ങൽ,നിലവിളി, അയാൾ കയറിയിറങ്ങുന്ന- മുറിയിൽനിന്നതുണ്ടാകാം...   ഇവിടവും തിരയുകയാവും... വെറുതെ, ..  എന്നോ മരിച്ചവനാണ്...  പിന്നെന്തിന് വാതിൽ താഴിടണം വേണ്ട ..  ഇനിയുമീയന്ത്യനാളിലും കാത്തിരിക്കാനൊന്നുമില്ല കുമ്പസരിക്കാനും. അശക്തനാണ് ഞാൻ   എനിക്ക്‌ വേണ്ടി എന്റെ വാതായനം  ആരെങ്കിലും തുറന്നിടുക ....  മുഖമില്ലാതെ രൂപമേതുമില്ലാതെ വാതായനപ്പുറമൊരു വെള്ളിവെളിച്ചം, സ്വാർത്ഥരോദനങ്ങൾക്ക് ചെവികൊടുക്കാതെ..! എനിക്കായാരെങ്കിലും അവനെ സ്വാഗതം ചെയ്യുക.. പടിവാതിൽ പകുതിചാരിയിറങ്ങാം ചിന്തമുട്ടിയൊരുമനസ്സുണ്ട്.. തെക്കിനിയിലുപേക്ഷിക്കാൻ.. നിർജ്ജീവമായവ തെക്കേപറമ്പിലെ ചിതയിലേക്കെടുക്കവേ, കൂടുതേടിയലയുമായിരിക്കുമത്.     #ശ്രീ..

അസ്തമയം

Image
തിടമ്പുകൾക്കു പിന്നിലെ അസ്തമയം കണ്ടിട്ടുണ്ടോ..? തീക്കണ്ണുരുട്ടിയ ദൈവം  അലമുറയിടുന്നൊരൊച്ച ഉൾത്തടങ്ങളിലലയടിക്കും.. പിന്നെയത് പതിയെ തേങ്ങിക്കരയുന്നതായനുഭവപ്പെടും അത്താഴശ്ശീവേലികാത്തവരുടെ വിളക്കൂതിക്കെടുത്തുകയാണ് വറുതി.. ചുറ്റമ്പലമതിലിൽ പതിയിരുപ്പൊണ്ടൊരു മാർജ്ജാരൻ  ചൂടാറിയ നെയ്ത്തിരി കക്കുവാൻ. ഇടയ്ക്കവട്ടങ്ങളിൽ  ഓട്ടവീണതിനാൽ സോപാനഗീതങ്ങളൊഴുകിപ്പോയതറിയാതെ, ചെവിയോർക്കുന്നുണ്ടൊരു ദൈവം           #sree