മരട് അഥവാ കായംകുളംവാൾ
മരട് അഥവാ കായംകുളംവാൾ ബഹു. സുപ്രീംകോടതി വിധികൾ നിമിഷാർദ്ധം നടപ്പിലാക്കുന്നവരാണ് നമ്മൾ (ഉദാ. ശബരിമല) വിധി നടപ്പിലാക്കിയാൽ ചാവേറാകാൻ ചിലർ, നടപ്പിലാക്കിയില്ലെങ്കിൽ മതിലുകെട്ടാൻ മറ്റുചിലർ.. രണ്ടിനുമിടയിൽ മുട്ടനാടുകളുടെ ചോരകൊതിച്ചവർ... ഇതൊക്കെ പഴയകഥ ഇന്ന് എല്ലാവരും വിധി നടപ്പാക്കാതിരിക്കാൻ ഒറ്റക്കെട്ടാണ് ആശ്വാസം.. മരടിലെ താമസക്കാർക്ക് അടിയന്തിരമായി സമാന്തര സംവിധാനം ഒരുക്കട്ടെ... എന്നാൽ ഈ ഒറ്റക്കെട്ട് ആ താമസക്കാർക്ക് വേണ്ടിയല്ല എന്നതാണ് സത്യം. എന്തുകൊണ്ട് അവിടുത്തെ താമസക്കാരുടെ പരാതിവാങ്ങി ബിൽഡേഴ്സിനെതിരെ കേസ്സെടുക്കുന്നില്ല എന്തുകൊണ്ട് ബിൽഡേഴ്സിനെ വഴിവിട്ട് സഹായിച്ച ഉദ്ദ്യോഗസ്ഥരെക്കുറിച്ച് അന്വോഷിക്കുന്നില്ല. എന്തുകൊണ്ട് ഈ വിഭാഗങ്ങളിൽ നിന്നും താമസക്കാർക്ക് ഉണ്ടായ നഷ്ടപരിഹാരം ഈടാക്കാൻ ശ്രമിക്കുന്നില്ല (താമസക്കാരും കുറ്റക്കാർ തന്നെയാണ് കാരണം ഇതിന്റെ നിർമ്മാണാരംഭംമുതൽ കേസ്സുണ്ട് ഭൂരിഭാഗം പേരും അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ഫ്ളാറ്റുകൾ വാങ്ങിയത്. അതായത് ഭാവിയിൽ ഒരു ചുക്കും വരില്ലെന്ന് ഇവിടുത്തെ ബിൽഡേഴ്സ് + ഉദ്ദ്യോഗസ്ഥ കൂട്ടുകെട്ട് അവർക്ക് ഉറപ്പുനൽകിയിരുന്നിരിക്കും) ഇവിടെയാണ് സർവ്വകക്ഷി ഒറ്റക്