short poem
ഇരവാരംഭിക്കുംവരെ
ഒപ്പമുണ്ടായിരുന്നു..
ആദ്യമൊക്കെ മുന്നിൽ ,
പിന്നെ കൂടെ നടന്നു..
ഒടുവിലെപ്പോഴോ ആണ്
പിന്നിലേക്കായാൻ തുടങ്ങിയത്...
ഏറെ വളരുംതോറും
പിന്നിലേക്കകന്നകന്ന്
മടങ്ങുകയായിരുന്നു...
ഈ ഇരുളിൽ
ഇനിയെവിടെ തെരയും നിന്നെ...???
Comments