അഹംബോധം

അഹംബോധം


നീയെന്ന ശരി, 

നിന്നിലുറഞ്ഞിരിക്കുമ്പോൾ

ഞാൻ വരയ്ക്കുന്നതൊന്നും

അരികുകൂടില്ലൊരിക്കലും... !


നീയെന്ന സത്യം,

നിന്നിലടയിരിക്കുന്ന നാളിലും

കണ്ട കിനാക്കളെങ്ങനെ

ഞാൻ വിരിയിച്ചെടുക്കുക..!


നീയാണ് ബോധമെന്നാ-

ർക്കുന്ന നേരത്ത്

ഞാനെന്റെ ചിന്തയെ

കന്നുപൂട്ടിന്നയക്കുന്നു.


നീ എന്നതിലേക്കണയ്ക്കുന്നേവവു-

മീയാമ്പാറ്റപോലെങ്കിലെൻ

പ്രാണശബ്ദങ്ങളും 

പ്രാവുപോൽകുറുകി-

യമരുന്നുച്ചമാകാതെ.


ഇനിയൊരു കാറ്റിന്റെ ഗതിതിരിച്ചിങ്ങോട്ടയയ്ക്കുക...

ഇലത്തണ്ടുകളുടെ 

ശക്തി ചോരുംവരയാണീ

ജലബിന്ദുവിന്റെ ജീവിതം...

ആരാദ്യമെത്തിക്കും

ഒരു കാറ്റെന്റെ തട്ടകത്തിൽ.

നീയായിരിക്കിലാ 

മുഖം മറച്ചേയ്ക്കുക..

നാം തമ്മിലിനിയും....

     .....ശ്രീ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം