Poem malayalam

       കടലോരക്കഥകൾ

ആഘോഷങ്ങളുടെ,
ആരവത്തിമിർപ്പുകളുടെ
ചവിട്ടടികളിൽ
ഞെരിഞ്ഞമർന്നത്,
വെള്ളാരം കല്ലുകളും
തരിമണലും
മാത്രമായിരുന്നോ....?
സങ്കടങ്ങളമർത്തി
തേങ്ങിയമർന്നതെത്ര മുത്തുകൾ...
പവിഴമണികൾ..!
കരയോട് പവിഴദ്വീപിന്റെ
കഥപറയാനെത്തിയ
തിരകളോടവർ
പതിവായ് പറയുമത്രേ
തമസ്കരിക്കപ്പെടുന്നവന്റെ
വേദനകൾ..
നിശ്ശബ്ദമായമർന്നുപോയ-
നിലവിളികൾ.
````````````````````````````````#ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്