Poem MALAYALAM
നിത്യപൗർണ്ണമിയായിരുന്നെങ്കിൽ...!
നീലാകാശത്തിന്റെ മട്ടുപ്പാവിലെങ്ങാൻ,
നക്ഷത്രശോഭയുടെ ഭംഗി കൈകൊണ്ട്,
മധുരസ്വപ്നം മെടഞ്ഞുറങ്ങുന്ന നിന്നെ
കണ്ടെത്താനായേക്കുമായിരുന്നു..
തെങ്ങോലത്തുമ്പിലൂടൂർന്നുവീഴുന്ന
ഹിമബിന്ദുക്കളിണചേർന്നൊഴുകുന്ന
കുഞ്ഞരുവിക്കുളിരിൽ
മനംചേർക്കാമായിരുന്നു.
നനുത്ത മഞ്ഞേറ്റുലഞ്ഞൊരാ
വാർമുടിയിഴകളെന്നെ
തലോടിയുണർത്തവേ,
നിന്റെ ഭൂപാളം കേട്ട്
ഈ ഉമ്മറത്തിണ്ണയിൽ
നറുനിലാവിലലിയാമായിരുന്നു....
... #ശ്രീ.
Comments