Poems malayalam
നാമിരുപേർ..
മനംമറന്നുല്ലസിച്ച്
കടന്നുപോയൊരുനാളിലിതുവഴി...
നിന്റെ പാദസരധ്വനികൾകേട്ട്
കൊക്കുപൂട്ടി
ചിറകൊതുക്കിയീ
അരയന്നഹൃദയങ്ങൾ
നോക്കിയിരുന്നു നിന്നെ...!
എന്റെ ചുമലിലുടൽചേർത്ത്
നീയവയോട് കിന്നരിച്ചു..
........നോക്കൂ...
ഏകാകിയായ
എന്റെയീയാത്രയിൽ
അവയിന്നും എനിക്കുചുറ്റും
പരതുന്നതെന്താവും...
സാകൂതം ചെവിയോർക്കുന്നതെന്തിനാവും..
#ശ്രീ
Comments