Poem MALAYALAM
#നന്ദി
പിരിഞ്ഞുപോകുന്ന വർഷം..
എനിക്കേറ്റം പ്രിയപ്പെട്ടതാണത്,
അതിനാലാണ്
പുതുവർഷത്തെക്കുറിച്ചൊന്നും
പറയുവാനില്ലാത്തത്...
പിരിയുന്നവനുള്ള സത്കാരമാണിനി..
ഞാനവനോ..
അവനെനിക്കോ..
ആരാണ് വിരുന്നുകാരൻ
ആരാണ് വിരുന്നൊരുക്കുക..?
ആര് ആരിൽനിന്ന് പിരിയണം
പിരിയുന്നുവെങ്കിലും
പ്രിയസ്നേഹിതാ...
നീയാണെനിക്കീ സൗഹൃദങ്ങളുടെ
പട്ടുടുപ്പ് തുന്നിത്തന്നത്
നന്ദി.
#ശ്രീ
Comments