Poem MALAYALAM

#ഈ_ഭൂമിയിൽ

കാലമറിയിച്ച പെൺകൊടി നാണത്താൽ
നമ്രയായതുപോലീ കതിർക്കുല,
പാലുറച്ച ഭാരംതിങ്ങി മെല്ലെയൊന്നാ-
കുലാൽ ഭൂമിമാറത്ത് ചായവേ...
കുഞ്ഞുചൂടാലൊരു സ്പർശസാന്ത്വനം
നല്കിടുന്നു പകൽവാഴുമർക്കനും..   
ഇത്രയുന്മാദഹർഷം പൊഴിക്കുമീ
വർഷകാലത്തിലെത്തുന്ന കാമുകൻ,
ചിത്തമാകെ തണുക്കുവാനേകിടും
സത്തിനാൽ മത്തുചൂടുന്നു ഭൂമിയും.
എട്ടുനാളിലും മഞ്ഞനീരാടിയാ നർത്തനം
ചെയ്തുറങ്ങുന്ന മായിക,
സ്വപ്നലോകരജസ്വലകന്യപോൽ
സർഗ്ഗദേവതയായ്ചമഞ്ഞീടുന്നു
എത്ര സുന്ദരമീശ്വരകല്പിതം
എത്ര വശ്യമാണീവിധം ഭൂമിയും
ഒട്ടുനാൾകൂടിയേകുമോ സംസാര-
മെത്രക്ലേശമെന്നാകിലുമെൻ ഭവാനെത്രമാത്രം മനോഞ്ജമായ്തീർത്തൊരീ
സ്വർഗ്ഗരാജ്യത്തിലാവതുകാലവും. ....  
#sreekumarsree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്