Poem MALAYALAM
യാത്രപോകാത്തവർ
````````````````````````````````
പാതകൾ...,
സർപ്പങ്ങളാണ്
പിന്നറ്റം കെട്ടിവലിച്ച
മണ്ണിരകൾപോലവ
നീണ്ടുനീണ്ടുപോകുന്നു.
കടമെടുത്ത പ്രതലങ്ങളിൽ
ചത്തുമലച്ചുകിടക്കുമത്.
നെടുകെയും കുറുകെയും
പഥികരെ ചുമക്കുകയാണത്..
വിയർത്തും തണുത്തും
നീണ്ട നിശ്വാസങ്ങളുടെ
ആലസ്യംപൂണ്ടുറങ്ങുന്നവ.
യാത്രയ്ക്കു കൂട്ടാക്കാതെ
നിത്യം നിശ്ചലവുമാണത്.
നിശ്ശബ്ദവും
നീണ്ടുനിവർന്നതുമായൊരു സത്യം.
പാതകൾ....
"യാത്രപോകാതെ"-
ദേശങ്ങളിൽനിന്നു
ദേശങ്ങൾ താണ്ടുന്നവർ.
#ശ്രീ.
Comments