Poem Malayalam
#നീയറിയുന്നുവോ.
ഓരോ സുപ്രഭാതങ്ങളെയും
വരവേൽക്കവെ,
എന്റെ തൂലികയിലാദ്യം വിരിയുന്നത്
ഒരു ശുഭദിനാശംസ തന്നെയാണ്...
അനന്തതയിലേക്കാ വായുദൂതുകൾ
വിക്ഷേപിക്കപ്പെടുമ്പോൾ
നിന്നിലെത്തിച്ചേരുവതെത്ര..?
നീ സ്വീകരിക്കുവതെത്ര...?
മടങ്ങിയെത്തുവതിലൊന്നിലും
നിന്റെ കൈയൊപ്പുചാർത്തിയവയില്ലല്ലോ.
ചികഞ്ഞുമടുത്തുവെങ്കിലും
അസ്തമിക്കാത്ത പ്രതീക്ഷയാണ്
എന്റെ പ്രഭാതങ്ങൾ.
ജീവാങ്കുരങ്ങൾ തേടിയലയുന്ന
പേടകയാത്രകൾക്ക് കൂട്ടിരിക്കുന്ന
പരീക്ഷകനാണെന്റെ മനസ്സ്.
ഒരടയാളസന്ദേശത്തിന്
കാത്തിരിക്കുന്നവൻ.
#ശ്രീ.19th octo.17
Comments