Short Note Malayalam

ചുറ്റിലും ചുണ്ണാമ്പുനിറംപുരണ്ടൊരു  മുറുക്കാനിടിക്കുന്ന  കല്ലും അതിന്റെ "കുഴവി"യിൽ ശുഷ്കമായ വിരലുകൾ കൂട്ടിപ്പിടിച്ച് ഉമ്മറത്തെന്റെ അമ്മമ്മയുണ്ട്...
വെള്ളിമുടിയിഴകൾ ഉച്ചിയിലെക്കെടുത്തുകെട്ടി ഒരുതുളസിക്കതിരതിൽ ചൂടി.. വായ്ക്കിരുവശവും പ്രായംനൽകിയ ഓവുചാലിലൂടെ  മുറുക്കാന്റെ ചുവന്നനിറമൊലിപ്പിച്ചിരുപ്പുണ്ടവർ... പടിയേറിവന്ന് ഉമ്മറത്തിണ്ണപുല്കവെ മുണ്ടിന്റെ കോന്തലകൊണ്ടെന്റെ ഉച്ചിയിലെ വിയർപ്പൊപ്പുകയാണമ്മമ്മ.... മധുരമൊരാലസ്യത്തിൽ ഉച്ചമയക്കമുണരുമ്പോൾ  കട്ടൻകാപ്പിയ്ക്കൊപ്പം എന്റെ കൊതിയൂട്ടാനൊരു "കൈയപ്പം" ചുടാനാവും ഓർമ്മകളുടെ  അടുക്കളപ്പുരയിൽ അമ്മമ്മ തിരക്കിലാണിന്നും..
          ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം