Short story- comedy

തമിഴ് വേദാന്തം
`````````````````````
നാക്ക് രാകാനുണ്ടോ... നാക്ക്...!!
നാക്ക് രാകാനുണ്ടോ...  നാക്ക്...!!
ഇടവഴിയിൽ  തമിഴൻ നല്ല മലയാളത്തിൽ കൂകിവിളിക്കുകയാണ്...
അല്ല ഇവനെങ്ങിനെ മനസ്സിലായി,  ന്റെ പെമ്പിറന്നോത്തീടെ നാവിനിപ്പോൾ മൂർച്ചയിത്തിരി  കുറഞ്ഞത് ...?
വിളിച്ചില്ല, മുഖത്ത് നോക്കിയതേയുളളൂ.. അവനിങ്ങ് കേറിപ്പോന്നു..
"ഇറുപത് രൂപാ സാർ... നന്നായിറിക്കും..  അമ്മാവെ വിളിക്ക് സാർ...!."
ഭഗവാനെ ഇവനവളുടെ കൈയീന്നിപ്പോ മേടിക്കുമല്ലോ... എന്ന് ചിന്തിച്ച് തിരിഞ്ഞുനോക്കവെ അവളതാ ഒരു ചിരവയുമെടുത്തു  പാഞ്ഞുവരുന്നു....!.
ഞൊടിയിട തടയാനൊന്നുമുളള ടൈം കെടയ്ക്കാത്... അവളാ ചിരവ അവന് നേരെ നീട്ടി.. അവനത് ഭയഭക്തി ബഹുമാനത്തോടെ വാങ്ങി തറയിൽ കുത്തിയിരുന്ന് " ചിരവനാക്ക്"  രാകാൻ തുടങ്ങി..
ശ്വാസം നേരെവീണ എന്നെ കടുപ്പിച്ചൊന്ന് നോക്കി അവളകത്തേയ്ക്ക് പാഞ്ഞു.  സ്വർണ്ണപ്പണിക്കാരന്റെ സൂഷ്മതയിൽ പണിയെടുക്കവെ അവൻ  തൊട്ടടുത്തുളള ജയിലിനെപ്പറ്റി ചില സംശയങ്ങൾ ചോദിക്കയാണ്..
"സാർ നീങ്ക കേരളാവില് ജയിലുക്കുള്ളെ ശപ്പാത്തിയാ ശാപ്പാട്...?"
"ശപ്പാത്തി മാത്രമല്ലടാ ശപ്പാ...  മട്ടനും ചിക്കനും മീനും ചോറും എല്ലാമെ കൊടയ്ക്കും എന്താ നെനക്കു പോണോ അങ്ങോട്ട്..
ഇതാണ് കേരളം ഇവിടെ  ജയിലിൽപോലും  ഡീസന്റാ...."
തമിഴനിട്ട് കൊട്ടി കേരളത്തിന്റെ പ്രതാപത്തിൽ നെളിഞ്ഞ്  തട്ടിവിട്ടു.
"അപ്പടിയാ സാർ... നീങ്ക കൊളന്തകള് സർക്കാർ സ്കൂളിലാ പഠിക്കുവത്.. "
ആ.. ഞാനേ ഒരു സർക്കാർ  ഉദ്ദ്യോഗസ്ഥൻ.. അതിനാൽ എന്റെ മക്കളും ഗവൺമെന്റ് സ്കൂളിലാ..
"സാർ... കൊളന്തകളുക്ക് ഉച്ചശാപ്പാട് എന്നത് കെടയ്ക്കും.."
ഡേയ് അവർക്ക് സ്കൂളിൽ ഉച്ചയ്ക്ക് കഞ്ഞി. ചോറ് സാമ്പാറ്.. ഇതെല്ലാം സർക്കാർ കൊടുക്കും...

"അപ്പ ശരി സാർ.. പഠിക്കപോണ കുളന്തകൾക്ക് കഞ്ഞി... തിരുട്ടുകൂട്ടത്തെ  അടച്ചിടണ നീങ്ക ജയിലില് തിരുടനുക്ക്  ചിക്കനും മട്ടനും ..
അപ്പടിയാനാ.. കൊളന്തകളെ ജയിലി വിടുവത് താൻ യോഗ്യം സാർ.. "

ഇരുപത് രൂപാവാങ്ങി പോക്കറ്റിൽ വച്ച് ഒരു വളിച്ച ചിരിയാലെ ഒരു വേദാന്തിയുടെ ഭാവത്തിൽ  പറഞ്ഞിറങ്ങി...
കൈയിലിരുന്ന ചിരവവാങ്ങി ഭാര്യ അകത്ത് കയറിയതോ മക്കൾ സ്കൂൾവിട്ട് വരുന്നതോ ശ്രദ്ധിക്കാനായില്ല.. ആ തമിഴൻ നടന്ന്മറഞ്ഞ വഴിയോരത്ത്നിന്ന്  തുടങ്ങുന്ന പൂജപ്പുര സെന്ട്രൽ ജയിലിന്റെ മതിലിലേക്ക് നോക്കി അറിയാതെ ദീർഘശ്വാസം വിട്ടു. അതവൾ കണ്ടിരിക്കണം ഉടനെത്തി മറുപടി
" ആ സോളാർ പാനൽ അകത്തുകിടക്ക്വാല്ലേ... അതോർത്താവും ഈ നെടുവീർപ്പ്.. "
തമിഴൻ ഇടറോഡിൽ വിളിക്കുന്നു....
" നാക്ക് രാകാനുണ്ടോ.. ചിരവ...  നാക്ക്..."
ശ്രീ. 23/8/16.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്