Short poem. Malayalam
മുൾമുനയിൽ വിരിഞ്ഞതാണെങ്കിലു-
മെന്തുചന്തമെൻ സുന്ദരിപ്പൂവേ
പെൺമണിയുടെ ജന്മമിതുപോലെ
സങ്കടങ്ങളിൽ കാലൂന്നിയല്ലോ...
ചില്ലുജാലകക്കാഴ്ചയിലിന്നവൾ
സ്വർണ്ണവർണ്ണമയൂഖമായ് തോന്നാം
എന്നുമൂഴിയിലാത്മധൈര്യം വിടാ-
തെന്റെ ജീവനെ കാത്തജന്മങ്ങൾ..
ശങ്കവേണ്ട വലിച്ചെറിയാം മനു,
പണ്ടുകുത്തിക്കുറിച്ച സ്മൃതികളെ....
My Mood or Maaaaad -
Comments