Poem - Malayalam
അവസാനത്തെ ആശംസ.
#################
ശാന്തമായ രാത്രിയുടെ
മദ്ധ്യയാമത്തിൽ
നിലാവിൽ കുളിച്ച
തെങ്ങോലത്തുമ്പുകളിൽ നിന്ന്
മഞ്ഞുതുളളികൾ
കണ്ണീർക്കണങ്ങൾപോലുതിരുമ്പോൾ,
ഭൂമിയും ആകാശവും
ഒരൊറ്റ പ്രകാശപ്രസരത്തിൽ
അലിഞ്ഞുചേരുമ്പോൾ...
ആകാശത്തിന്റെ മട്ടുപ്പാവിൽ
പൗർണമിയുടെ ദീപം പോലെ,
നീല നിലാമിഴികളിൽ
പ്രണയപ്രകാശവുമായി
നീ നിൽക്കുമ്പോൾ,
ഹൃദയത്തിന്റെ അഗാധതലത്തിൽ
എല്ലാം പുനർജ്ജനിക്കുന്നു.
എന്റെ മൗനങ്ങൾക്കുമേൽ
വേദനയുടെ ചൂടുപകരാൻ...
ഇനിയീ കാഴ്ചകൾ,
പൗർണമിയിലെ
ചാരായ ലഹരിയ്ക്കായി.
പൂർണ്ണേന്ദു വെട്ടം
നിനക്കു കൂട്ടായിരിക്കുമ്പോൾ
വെറുമൊരാശംസയാണെന്റെ
"ശുഭരാത്രി"
പക്ഷേ. ..
ഹിമപ്രഭയണിഞ്ഞ് ഗിരിമുകളിൽ
നാളത്തെ ഉഷസ്സുണരുമ്പോൾ..
നിനക്കൊരു ശുഭദിനം നേരാൻ
ഞാനുണ്ടാവില്ല.
June 12, 2016
Comments