Poem Malayalam
ചോരനെന്നും പിന്നെ
ചാരനെന്നും സദാ-
കളളനെന്നും കഥ
യേറയുണ്ടാകിലും
കണ്ണനിവനെന്റെ
നെഞ്ചിലെയഞ്ചിതനായ
പുരുഷനാണോർക്കനിങ്ങൾ.
ധർമ്മത്തിനെന്നു
പറഞ്ഞന്നു നിങ്ങളെൻ
കണ്ണനെയെന്തിനപഹരിച്ചു.
രാധേയനെ നിങ്ങൾ
ഈശ്വരനാക്കിയിട്ടീ-
രാധയെ കൊടുംകാട്ടിലാക്കി..
ഞാൻമീരയല്ല വെറുംരാധ
കണ്ണനെ പണ്ടേ പ്രണയിച്ച
കൂട്ടുകാരി..
ശ്രീ.
My Mad with Radha
Comments