Poem - കമ്പിയില്ലാക്കമ്പികൾ

കമ്പിയില്ലാകമ്പികൾ

ഒരോ ശുഭദിനാശംസയും
എന്റെ ഓർമ്മ പുതുക്കലാണ്.
നിന്റെ പ്രത്യഭിവാദനത്തിൽ
നീയെന്ന ഓർമ്മിക്കുന്നെന്നും.
പരസ്പരമാശംസിക്കെ
ഇരുമനസ്സുകൾ,
കമ്പിയില്ലാക്കമ്പികളിലൂടെ
ഒന്നുചേരാറുണ്ടോ...?
ഇല്ലായിരുന്നെങ്കിൽ
എന്റെ തൂലികയാദ്യം
നിന്റെ പേര് കുറിക്കുന്നതെന്തിന്.?
എന്റെ ഏകാന്തതയെന്നും
നിന്റെയോർമ്മകളിൽ
മുങ്ങാംകുഴിയിടുന്നതെന്തിന്.?
     SreekumarSree  4.4.16.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം