Poem - പുറം വിളികൾ

പുറംവിളികൾ

അത്താഴപ്പഷ്ണിക്കാരുണ്ടോ.?
അകവിളികളകന്നുപോയി.
അത്താഴ പഷ്ണിക്കാരനെ
ചമ്പാവൂട്ടിയ പെരുമകൾ..
ഓട്ടുരുളികളിൽ,
കമുകിൻപോളകളുണങ്ങി-
മൃതിയടഞ്ഞ തറവാട്ടുമഹിമകൾ..!
ചെരാതിലെ ദീപങ്ങളണച്ചകന്ന
തെക്കൻകാറ്റിനൊപ്പം,
പടിപ്പുരകളിൽനിന്നന്യമായ
പട്ടിണിക്കാരനെ തേടിയ വിളികൾ.
ഇരുപാളികളടഞ്ഞ
പടിപ്പുരകൾക്കുളളിലിപ്പോൾ
അകത്തോരുടെ ദീനമൗനങ്ങൾ
ചെവിയോർത്തുപിടിക്കുന്നു
പുറംവിളികൾതേടി....
     Sreekumarsree. 30.5.16

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം