Poem . Malayalam
ചില ജീവിതങ്ങൾ
അങ്ങിനെയാണ് ...
കാഴ്ചയ്ക്ക് സുന്ദരമാണെങ്കിലും
ഒറ്റക്കാലിൽ നാട്ടിയ,
സർക്കസ്സ് കൂടാരംപോലെയാണവ..
എത്ര കാറ്റേൽക്കിലും,
ഏത് പേമാരിനനയിലും,
എന്തൊക്കെ ക്ഷതമേൽക്കിലും
വീഴാതെ തന്നെ നിൽക്കണം...
ഒരുപിടി ജീവിതങ്ങൾ-
തണലേൽക്കുന്നുണ്ടാവും
ആ ഒറ്റക്കാൽ ചുവട്ടിൽ....
Comments