Poem - ADAYIRIPU

അടയിരിപ്പ്
××××××××
ഒരു ചിന്തയവസാനിക്കെ,
മറ്റൊരു ചിന്തകൂട്ടുവരും.
രണ്ടു ചിന്തകൾക്കിടയിൽ,
ഒരു ശൂന്യതയുണ്ട്...
ഒരു നിശബ്ദത...
ഒരു സൂഷ്മ മൗനം...
അവിടെയെവിടെയോ
ഒരു വാല്മീകമൊരുക്കി,
ഞാനടയിരിക്കയാണ്.
എന്നിലെയെന്നെ
വിരിയിച്ചെടക്കുവാൻ.
ചിന്തകൾക്കുമേൽ
അന്തിമവിജയം
വരിക്കാൻ...
         Sreekumarsree.10/05/2016

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്