Short story - VAYANA
അനിവാര്യമായ വായന എന്റെ ജീവിതം വായിക്കാൻ ശ്രമിക്കയാണ് ഞാൻ, ജീവിതസമരം അവസാനിക്കുമ്പോഴാണതിനതിനവസരം... അവസാനിച്ചുവോ എന്നറിയില്ലെങ്കിലും ഞാനാകുന്ന പുസ്തകത്തിന്റെ പിന്നിട്ട അദ്ധ്യായങ്ങൾ മറിച്ചു നോക്കാൻ ആകാംക്ഷ. അക്കങ്ങളാൽ അദ്ധ്യായങ്ങൾക്ക് ശീർഷകം നൽകുന്ന സമ്പ്രദായം ജീവിതത്തിൽ ആവശ്യമുണ്ടോ... അതിനാൽ തന്നെ എന്റെ ജീവിതപുസ്തകത്തിൽ ചെറുതും വലിയതുമായ സംഭവങ്ങൾ തന്നെയാണദ്ധ്യായങ്ങൾ... തനിയെ രൂപപ്പെട്ടതാണീ പുസ്തകം അതിനാൽ വ്യവസ്ഥാപിതചട്ടങ്ങൾ പാലിച്ചിട്ടുമില്ല. എപ്പോഴെന്നറിയില്ല, വായച്ചുതീർക്കാൻ അവസരം ലഭിക്കുമെന്നുറപ്പുമില്ല... ചിലപ്പോൾ വായിക്കാൻ അദ്ധ്യായങ്ങൾ അവശേഷിക്കാതിരിക്കുമ്പോൾ അല്ലെങ്കിൽ അർദ്ധവിരാമത്തിലെവിടെയെങ്കിലും എന്റെ വായന അവസാനിപ്പിക്കുന്നു.. പിന്നെ വായിച്ചു തീർന്ന പുസ്തകം മടക്കുന്നപോലെ, എന്റെ മുഖത്ത് വെളുത്ത തിരശ്ശീല മൂടുന്നു. എന്റെ കാപട്യങ്ങൾ നിറഞ്ഞ കറുത്ത രൂപം പുറത്തുകാണാതിരിക്കാൻ എന്നെ വെളുത്ത വസ്ത്രം പുതപ്പിക്കുന്നു.. വഞ്ചനകളുടെ ചതിയുടെ കുബുദ്ധിയുടെ മൂർദ്ധന്യം വന്ന പുഴുക്കൾ ചേതനയറ്റ എന്റെ ശരീരം വെടിഞ്ഞ് മറ്റ് ജീവചൈതന്യങ്ങളിലേക്ക് പകരുന്നതിന് മുന്പ്, എന്