Three poem- Malayalam

സമാധാനം
``````````
മണിസൗധത്തിൽ നിന്ന് ഒളിച്ചോടിപ്പോയവൾ തെരുവിലുറങ്ങിയ,
യാചകന്റെ ഭാര്യയായത്രെ..

മുത്തശ്ശിക്കഥ
````````````
കഥ കേൾക്കേണ്ടവർ
പകൽ വീടുകളിലും
കഥ പറയേണ്ടവർ
വൃദ്ധ സദനങ്ങളിലും
മയങ്ങുമ്പോൾ
പിഴച്ചുപെറ്റ കഥകളോ
പാവം..
അമ്മത്തൊട്ടിലുകളിൽ
നിശ്ശബ്ദം നിലവിളിക്കുന്നു.

മുൻകരുതൽ
````````````
കരുതിയിട്ടുണ്ടൊരു ചൂല്..
എന്റെ മനസ്സിന്റെ,
വാതിൽപ്പുറങ്ങളിൽ.
നീരുവറ്റി നീയെന്റെ-
മുറ്റത്ത് പൊഴിയുമ്പോൾ
മതിലിനപ്പുറം കടത്താൻ .

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്