Posts
Showing posts from February, 2016
Three poem- Malayalam
- Get link
- Other Apps
സമാധാനം `````````` മണിസൗധത്തിൽ നിന്ന് ഒളിച്ചോടിപ്പോയവൾ തെരുവിലുറങ്ങിയ, യാചകന്റെ ഭാര്യയായത്രെ.. മുത്തശ്ശിക്കഥ ```````````` കഥ കേൾക്കേണ്ടവർ പകൽ വീടുകളിലും കഥ പറയേണ്ടവർ വൃദ്ധ സദനങ്ങളിലും മയങ്ങുമ്പോൾ പിഴച്ചുപെറ്റ കഥകളോ പാവം.. അമ്മത്തൊട്ടിലുകളിൽ നിശ്ശബ്ദം നിലവിളിക്കുന്നു. മുൻകരുതൽ ```````````` കരുതിയിട്ടുണ്ടൊരു ചൂല്.. എന്റെ മനസ്സിന്റെ, വാതിൽപ്പുറങ്ങളിൽ. നീരുവറ്റി നീയെന്റെ- മുറ്റത്ത് പൊഴിയുമ്പോൾ മതിലിനപ്പുറം കടത്താൻ .
Short story - hridayathil
- Get link
- Other Apps
ഹൃദയത്തിൽ വളരുന്ന പെൺമക്കൾ. ...... .... -പോലീസിന്റെ മുന്നിൽ വച്ച് ആ അമ്മ പൊട്ടി പൊട്ടി കരഞ്ഞു.. പലപ്പോഴും മകളുടെ കൈ കവർന്നെടുക്കുകയും അവളെ മാറിൽ ചേർത്ത് കരയുകയും ചെയ്തു.. സമാധാനപ്പെടുത്താൻ ശ്രമിച്ച വനിതാ പൊലീസിനോട് ആറ്റുനോറ്റുണ്ടായ ആ മകളെ കഴിഞ്ഞ പത്തൊന്പത് വർഷങ്ങളായി നെഞ്ചിൽ ചേർത്ത് വളർത്തിയ കഥ പറഞ്ഞ് ഏങ്ങലടിച്ചു കരയുകയും പിന്നെ ചെറിയൊരു മോഹാലസ്യത്തിലേക്ക് വഴുതി വീഴുകയും ചെയ്തു- സബ് ഇൻസ്പെക്ടർ ആ മകളോട് ഒരിക്കൽ കൂടി അവസാനമായി ചോദ്യം ആവർത്തിച്ചു.. " കുട്ടീ നിങ്ങൾ പ്രായപൂർത്തിയായവരാണെന്നറിയാം എന്നാലും ഈ അമ്മയുടെയും അച്ഛന്റെയും കൂടെ പോകുന്നതാണ് ഉചിതമായ കാര്യമെന്ന് തോന്നുന്നു. സാവകാശം നിങ്ങളുടെ ഇഷ്ടം മാതാപിതാക്കളുടെ അനുഗ്രഹത്തോടെ സാധിച്ചെടുക്കാം എന്തു പറയുന്നു.? " പെൺകുട്ടി കസേരയിൽ ചരിഞ്ഞു കിടന്ന മാതാവിനെയും അരികിൽ ഇതികർത്തവ്യമൂഡനെപ്പോലെ നിന്ന പിതാവിനെയും മാറിമാറി നോക്കി.. പിതാവിന്റെയും മകളുടെയും കണ്ണുകൾ ഒരു നിമിഷം ഇടഞ്ഞു നിന്നു.. പിന്നെ അവളുടെ കണ്ണുകൾ താഴേക്ക് നോക്കി ചെറുപ്പക്കാരന്റെ കൈയ്യിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു " അച്ഛനെന്