Posts

Showing posts from November, 2015

Spot shot

Image

Templ panachikkadu

Image
പനച്ചിക്കാട് ദേവീ ക്ഷേത്രം. തിരുവല്ലയ്ക് സമീപം  കോട്ടയം ജില്ലയിലെ  പനച്ചിക്കാട്  ദേവീക്ഷേത്രം  ദക്ഷിണ  മൂകാംബിക  എന്നറിയപ്പെടുന്നു. പുരാതനമായ  ക്ഷേത്രം.   മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠയെങ്കിലും  വനവാസം ചെയ്യുന്ന സരസ്വതിയ്കാണ് പ്രാധാന്യം.. ശിവൻ ശാസ്താവ് നാഗദൈവങ്ങൾ  ഗണപതി വനയക്ഷി മുതലായ  ഉപദേവകളും വാഴുന്നു. ലതാഗൃഹത്തിലമരുന്ന ദേവിയുടെ മൂലബിംബത്തെ നേരിൽ കാണാന്‍  കഴിയില്ല. ആയതിന്റെ  പ്രതിരൂപത്തെ വണങ്ങി  മാതാവിന്റെ  സമിപത്തുകൂടിയൊഴുകുന്ന പുണ്യമായ നീരുറവയിലെ ജലം കോരികുടിച്ച് ഭക്തർ ആനന്ദ ലബ്ദി നേടുന്നു.

Short -note

Image
അമ്പലപ്പുഴ  പാൽപ്പായസവും നെയ്യാറ്റിൻകര  കണ്ണനും. ``````````````````````````````````````````````` അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ "ഗുരുവായൂർ നട" എന്നൊരു നടയുണ്ട്.. AD 1783ൽ ടിപ്പു സുൽത്താന്റെ പടയോട്ടകാലത്ത് മിക്ക ഹിന്ദു  ക്ഷേത്രങ്ങളും  അദ്ദേഹം  കൊളളയടിയ്കയുണ്ടായി.. ഗുരുവായൂരിനും ആക്രമണമുണ്ടാകുമെന്ന് ഭയന്ന്  രാജാവ്, വിഗ്രഹം ചെമ്പകശേരി(ഇന്നത്തെ  അമ്പലപ്പുഴ)യിലേക്ക് കൊണ്ടുവരുവാൻ കല്പന ചെയ്യുകയും തെക്കേ  മഠത്തില്‍  ഒരമ്പലം പണിയിച്ച് പ്രതിഷ്ഠിക്കയും പൂജിക്കയും ചെയ്തു പോന്നു...അതാണ്  പിൽക്കാലത്ത് ഗുരുവായൂർ നട  എന്നറിയപ്പെട്ടത്. തുടര്‍ന്ന്  AD 1800ൽ വിഗ്രഹം  തിരികെ  കൊണ്ടു പോയി  പ്രതിഷ്ടിച്ചതായും കരുതുന്നു.. ഈ കാലയളവില്‍  അമ്പലപ്പുഴയിലെ പാൽപ്പായസം   ഗുരുവായൂരപ്പനും നിവേദിച്ചിരുന്നു.. ഭഗവാന് അത് വളരെ ഇഷ്ടമായിരുന്നതിനാൽ വിഗ്രഹം മടക്കി കൊണ്ട് പോയശേഷം ഇന്നും ഭഗവാന്‍   പാൽപ്പായസം നുകരുവാൻ ഉച്ചപൂജയ്ക് അമ്പലപ്പുഴയിലെത്തുമത്രെ.. അതിനാലാണ് അമ്പലപ്പുഴ  പാൽപ്പായസം ഇത്ര വിശിഷ്ഠമായത്.. അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രവും  നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി  ക്ഷേത്രവും  തമ്മിലുള്ള 

Poem. . Mashithandu

Image
ഈ മഷിത്തണ്ടെന്റെ സ്വന്തം *********************** (നാക്ക് പേർത്തതും മനം- ചേർത്തതും മായ്കുവാൻ.. ഈ മഷിത്തണ്ട്  മാത്രമെൻ സ്വന്തം) വക്കു പൊട്ടിയ ഹൃത്തിലെയക്ഷര ചിത്രമെല്ലാം വെളുത്തതെന്നാകിലും കിട്ടിയില്ലാരുമേകിയില്ല പത്തിന്മേലു നീണ്ട വരയ്കുമേൽ പത്തുകൾ. ശൈശവംമുതൽ കുട്ടിയായീടുന്നൊ- രൊത്തിരികാലദൂരത്തിനുളളിലെ, കൊച്ചുജീവിതം കെട്ടിപ്പടുക്കുവാൻ കാത്തുകൂട്ടിയില്ലെന്റെയാ മാർക്കുകൾ. ചില്ലുതേഞ്ഞുതേഞ്ഞങ്ങോ മറഞ്ഞെന്റെ ചട്ടയില്ലാക്കരിനിറ സ്ലേറ്റുകൾ പാതിപൊട്ടിരണ്ടായ കടൽചേന* പാതിജീവിതവീഥിയിൽ നഷ്ടമായ്. കാലമേറെ  കഴിഞ്ഞൂവിരലുകൾ കാകളിപ്പദമെന്നോ മറന്നുപോയ് പാതിചാരിയ വാതായനപ്പുറം പാളിനോക്കുന്നിതായെൻ മഷിച്ചെടി** *കടൽചേനയുടെ മുളള് **മഷിത്തണ്ട്                 sreekumarsree.