poem - angirassaya nama
അംഗിരസ്സായ നമ : ××××××××××××××××× ഒരായിരം വേദനകള്‍ നിനക്ക് സമ്മാനിച്ചുകൊണ്ടാണ് ഞാനവതരിച്ചത്. നിന്റെ വേദനയുടെ പാരമ്യതയിൽ മിഴി തുറന്ന ഞാന്‍ ഭയന്നു പോയിരുന്നു, നിന്റെ നിലവിളി കേട്ടിട്ടോ.. അവതാര ലക്ഷ്യമറിയാഞ്ഞോ.. എന്തിനെന്നറിയില്ല.. നിന്റെ വേദനയ്കു കൂട്ടായി ആദ്യമായി ( നിനക്കായി അവസാനമായും) ഞാനും നിലവിളിച്ചു.. നിന്റെ നീണ്ട നിലവിളിക്ക് അനുപൂരകമായി- ഞാനും കരഞ്ഞു, എനിക്കാകാവുന്ന ഉച്ചത്തിൽ. ഞാനത്ഭുതപ്പെട്ടുപോയി എന്റെ നിലവിളി നിനക്ക് സോപാനസംഗീതമാണെന്നോ?. പിന്നെന്തിനാണ് നീയപ്പോൾ പുഞ്ചിരിച്ചത് ഇടംകൈയ്യാലെന്നെ തിരഞ്ഞത് നിന്റെ അമൃത കുംഭങ്ങൾ തുളുമ്പിയത്..? . (അംഗിരസ്സായ നമ: എന്റെ എല്ലാ അവയവങ്ങളിലും രസ രൂപത്തില്‍ വസിക്കുന്ന അവിടുത്തേയ്ക് നമസ്കാരം). sreekumarsree. 16/08/2015