Posts

Showing posts from July, 2015

Short notice - ഇന്നിന്റെ രാഷ്ട്രീയങ്ങൾ

ലോകത്തെവിടെയും എല്ലാ മത അദ്ധ്യക്ഷത വഹിക്കുന്ന സംഘടനകളെല്ലാം തന്നെ  ഇപ്പോള്‍  അതത്  രാജ്യത്തെ പ്രവിശ്യകളുടെ ജില്ലകളുടെ കേവലം പഞ്ചായത്തുകളുടെ പോലും  അധികാരം  പിടിച്ചെടുക്കാനുളള മത്സരത്തിലാണ്. ഇസ്ലാം മതത്തിന്റെ പേരില്‍  കൊടുംകൃത്യങ്ങൾ ചെയ്തു കൂട്ടുന്ന ഇസ്ലാമിക്  സ്റ്റേറ്റ് മുതല്‍  നമ്മുടെ പഞ്ചായത്ത്  ഇലക്ഷനിൽ മൽസരിക്കുന്ന  പരമേശ്വരൻ  വരെ മതത്തിന്റെ  കപടമുഖവുമായി മുന്നില്‍  നിൽക്കുമ്പോൾ  അറിയാതെയെങ്കിലും ജനാധിപത്യത്തിന്റെ ശ്രീകോവിലുകളാണ്  ഒന്നൊന്നായി അടയുന്നത്. എന്നിരിക്കലും നമ്മള്‍ യഥാര്‍ത്ഥ  ദൈവവിശ്വാസികളുടെ ഇടയിലേക്ക് ഈ കപടദൈവ ദല്ലാളന്മാർക്കും അവരുടെ  പിണിയാളർക്കും കടന്നു കയറാന്‍  ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ആശാവഹമാണ്. എന്നാലും  ഈ കുതന്ത്രതയുടെ ചതിക്കുഴികളിൽ പെട്ട് നമ്മുടെ  ജനാധിപത്യത്തിന്റെ  കോവിലുകളിൽ അത്താഴ പൂജകൂടി  മുടങ്ങിയാൽ നമ്മളും  ഈ മതവർഗ്ഗഭ്രാന്തിന്റെ ഇരകളാകുന്ന ദിനം വന്നുകൂടാതെയില്ല. "മതപരമായോ ജാതിപരമായോ വർഗ്ഗപരമായോ അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന് അധികാരവർഗ്ഗമാണ് തടസ്സമെങ്കിൽ ആ അധികാരം നമ്മള്‍  പിടിച്ചെടുക്കണം" ഇങ്ങനെ  അല്ലെങ്കിൽ  ഇതിന്  സമാനമായ ഒരു

Short story - 3 Arvanikal

അർവ്വാണികൾ #############      ഉച്ചയൂണിനു ശേഷം  അമ്മമ്മയുടെ കൈയ്യാളായി  പറമ്പിലും തൊടിയിലുമൊക്കെ ഒരു കറക്കമുണ്ട്. അമ്മമ്മ  പറമ്പിലെ  ചെടികളെ പരിചരിച്ചും നിരീക്ഷിച്ചും പണിക്കാർക്ക് നിർദ്ദേശങ്ങളും കൊടുത്ത് നടക്കുമ്പോൾ ഞാന്‍  കണ്ണാംപക്കിയോടും അടയ്കാക്കുരുവിയോടും കുളക്കോഴികളോടും കൂട്ടുകൂടാൻ പാഴ്ശ്രമം ചെയ്യും. "അർവ്വാണീ.. നിനക്കിത്ര ധൈര്യാ... " കൂവത്തണ്ടിലിരുന്ന പുളളിവാലനെ കിട്ടികിട്ടീലാന്നായപ്പോഴാണ് ആ അലർച്ച ചെവിതുളച്ച് ഞെട്ടിച്ചത്. ദേഷ്യംകൊണ്ട് വിറച്ച് അമ്മമ്മ !!? "ആരോട് ചോദിച്ചിട്ടാ യ്യെന്റെ പറമ്പേലേറീത്... കടന്നോണം.. മൂശ്ശട്ട:!! കാഴ്ചയ്ക് കൊളളാത്ത വർഗ്ഗം" അമ്മമ്മയുടെ  ശീൽക്കാരം അവസാനിക്കുന്നതിനു മുൻപ് തന്നെ കൈയ്യില്‍  വീണുകിട്ടിയ ഉണങ്ങിയ  തേങ്ങയുമുപേക്ഷിച്ച് ഒരു സ്ത്രീ  കൈയ്യാല താണ്ടി  ഓടിപ്പോയി. .. "അപ്പുവില്ലേ അപ്പുറത്ത് വായിവിടെ.... " വിളി തീർന്നില്ല അപ്പുനാടാർ മാറിലെ വിയര്‍പ്പിൽ കൈകെട്ടി ഓശ്ഛാനിച്ചു... "കണ്ടില്ല്യേ നീയ്യ്. . തേവിടികളും അർവ്വാണികളും നെരങ്ങേണ്ടിടമല്ലിത്... കാലംപോയ പോക്കേ..!!  പറമ്പിപ്പോഴും കൊണ്ണിവീടരുടേതാന്ന് പറഞ്ഞേക്ക്.