Posts

Showing posts from February, 2015

Poem - kathirippundaval

Image
കാത്തിരിപ്പുണ്ടവൾ ×××××××××××××××××× കാത്തിരിപ്പുണ്ടവൾ സ്കൂളിലെ വാരാന്ത തീരുന്ന മൂലയില്‍ തുടങ്ങുമെൻ കാലടി, കാത്തിരിപ്പുണ്ടവൾ അണയും ദിവാകര കിരണവും നോക്കി- യങ്ങകലെയായ് കൺപാർത്ത്. ഒരു ദിവാസ്വപ്നത്തിൽ, കാത്തിരിപ്പുണ്ടവൾ. കൂട്ടരെ വിട്ടിട്ടു, പുസ്തക കെട്ടുമായ് കൂട്ടിലെ പക്ഷിപോൽ കൂട്ടുകൂടാനെന്റെ കൂടെ നടക്കുവാൻ. കാത്തിരിപ്പുണ്ടവൾ കിഞ്ചന കാര്യങ്ങൾ കൊഞ്ചിപ്പറയുവാൻ. അഞ്ചിതമായെന്റെ നെഞ്ചിലുറങ്ങുവാൻ. കാത്തിരിപ്പുണ്ടവൾ കൺമണിയെന്മകൾ. Sreekumar sree. .

Poem - swasthy

Image
സ്വസ്തി °°°°°°°°° നിലാവിന്റെ  അകിടു ചുരന്നു തീരുംവരെ സാഗര തീരത്ത് തിരയൊത്ത് സല്ലപിച്ചു.... രാത്രി കനത്തപ്പോൾ ഏകനായിപ്പോയി.. നേരിനും നേരുണ്ടെന്ന് കടൽക്കാറ്റു ചെവിയിലോതി. കളവിനു നിറമുണ്ടെന്നും. പ്രാപ്പിടിയനും ഉറക്കമിളച്ചിരിക്കുന്നു. പഴന്തുണിപ്പൊതിയിൽ ജീവനിപ്പോഴും കിതപ്പാറ്റുന്നുണ്ട്. നിശവെളുക്കാതിരിക്കാൻ കൂമൻ കൂകിക്കേഴുന്നു. ചാവാലി നായ്കൾ ജഡരാഗ്നി പൊരുത്തി, തീ കാഞ്ഞു കിടന്നു. കാറ്റ് കടൽശംഖിന്റെ ചീഞ്ഞ നാറ്റത്തിനൊപ്പം പിന്നെയുമോർമ്മിപ്പിച്ചു, പുതിയ പ്രഭാതമരുത്; ജീർണ്ണ വസ്ത്രമുരിയണം, കുളിച്ചു കേറണം... ഇനിയാകണം സ്വസ്തി ഇനി സ്വസ്തി സ്വസ്തി. .. Sreekumar sree/ 30/1/15, 9.30pm.

Spot - malayalam

Image
ഞാന്‍  പാടും  പാട്ടെല്ലാം നിൻ  കൂട്ടിന്  കൂട്ടാകാൻ എൻ  വീണാ  മണിനാദം നിൻ  നിനവിന്  ശ്രുതി  ചേരാന്‍