Posts

Showing posts from April, 2026

പറങ്ങാണ്ട്യേ...

Image
#പറങ്ങാണ്ട്യേ... (ഈ കുറിപ്പ് ശ്രീമതി. Aysha Kader ന്റെ ഓർമ്മക്കുറിപ്പുകൾക്കുള്ള സമർപ്പണമാണ്) പ്രഭാതങ്ങൾക്കെല്ലാം ഒരുപോലെ ജന്മമല്ല… ചില പ്രഭാതങ്ങൾ വെറും വെളിച്ചമത്രേ, ചിലത് ഓർമ്മകളുടെ ശബ്ദവുമാണ്. എന്റെ ഗ്രാമത്തിലെ പ്രഭാതങ്ങൾ ശബ്ദങ്ങളാൽ തീർത്തവയായിരുന്നു, പാടത്തുനിന്നുയരുന്ന മണ്ണിന്റെ ഗന്ധവും മുണ്ടകൻ കതിരുകൾ കാറ്റിലുലയുന്ന കിലുകിലാരവും,  തോടിന്റെ നിസ്സീമമായ ഒഴുക്ക്, കൈതോലപ്പായ നെയ്യുന്ന കൈകളുടെ താളം… മുകളിൽ പറങ്കിമാവിൻ തോട്ടം താണ്ടി മണം പേറിവരുന്ന കാറ്റ്... അതെല്ലാം മറികടന്ന്, ആഴ്ചാവസാനം കേൾക്കുന്നൊരു വിളിയുണ്ട്.. “പറങ്ങാണ്ട്യേ...…” ആ ശബ്ദം പ്രഭാതത്തെയല്ല ഉണർത്തുക.., ഗ്രാമ ജീവിതത്തയാകെ ഉണർത്തുന്നു.. കൈതക്കാടുകൾ അതിരാകുന്ന ഇടവഴികൾക്കുള്ളിൽ കുടുങ്ങിയിരുന്ന ഗ്രാമം മഴ വന്നാൽ വെള്ളത്തിൽ മുങ്ങിപ്പോകുന്ന പാടവരമ്പുകൾ, വഴികളേക്കാൾ ഓർമ്മകൾ കൂടുതലായിരുന്ന ഒരു ലോകം. അങ്ങോട്ടാണ് അവൻ വന്നിരുന്നത് കാലത്തിന്റെ പുറത്തു നിന്നൊരു മനുഷ്യനെപ്പോലെ, അബ്ദുള്ള..!! ഞങ്ങളുടെ അബ്ദൂക്ക..  തോളിലൊരു കൊട്ട… അത് വെറും പാത്രങ്ങളുടെയും ചട്ടികളുടെയും ഭാരമല്ല, ഗ്രാമത്തിന്റെ ചെറു ആഗ്രഹങ്ങളുടെ സംഭാരമാണ്. അലുമിനിയം പ...