Posts

Showing posts from March, 2026

ദ്വന്ദം

Image
 ഓരോ കണ്ണുനീരിലും  ഒരു കഥയുണ്ടാകും വേദനയുടെ ഭാഷമല്ല അസ്തിത്വത്തിന്റെ  അടയാളമാണത്... മനുഷ്യൻ അനുഭവങ്ങളുടെ  സമാഹാരമെങ്കിൽ, കണ്ണുനീർ അതിന്റെ സാരമാണ് ജീവിതം  ഹൃദയത്തിലൂടെ ഒഴുകുന്ന നിശ്ശബ്ദ സത്യധാരയാണ്. നഷ്ടവും നേട്ടവും, സുഖവും ദുഃഖവും, ബന്ധവും വിരഹവും, ഇങ്ങനെ നനാവിധ ദ്വന്ദങ്ങളാൽ തീർന്ന  ലോകത്തിൽ ആത്മാവ് തേടുന്ന സമത്വത്തിന്റെ രൂപമാണ്  കണ്ണുനീർ. അത് ദുർബലതയല്ല, അഹങ്കാരം അലിഞ്ഞുപോകുന്ന നിമിഷം; ‘ഞാൻ’ എന്ന ഭ്രമം ഉരുകി ‘നാം’ എന്ന ബോധം  ഉദിക്കുന്ന നാഴിക. കണ്ണുനീർ പൊഴിയുമ്പോൾ മനസ്സ് ശൂന്യമാകുന്നു, ശൂന്യതയിൽ നിന്ന് പുതിയ അറിവ് ജനിക്കുന്നു. ഓരോ കണ്ണുനീരും ഒരു ചോദ്യമാണ്.. ഓരോ തുള്ളിയും ഒരു ഉത്തരവും.. സ്വയം തിരിച്ചറിയുന്ന ധ്യാനത്തിന്റെ ആഴമായ അനുഭവമാണ് കണ്ണുനീർ.

സരസമ്മയുടെ മകൾ

Image
       "പിന്നൊരു വിശേഷം. മോനേ..., പറയാൻ വിട്ടുപോയി.... നമ്മുടെ തെക്കേപ്പുറത്തെ സരസമ്മ മരിച്ചു, കഴിഞ്ഞമാസം.. നിനക്കോർമ്മയുണ്ടാവുമല്ലോ.. ആ ചെക്കൻ നാടുവിട്ടുപോയിട്ട് ഏതാണ്ട് അഞ്ചുകൊല്ലമാവും... ഇനീപ്പോ ആ പെണ്ണിനൊരു കൂട്ടിനാരുമില്ലാണ്ടായി... കഷ്ടം. " അമ്മ അവസാനമെഴുതിയ കത്ത്. പെട്ടന്ന് നാട്ടിലേക്ക് തിരിക്കുമ്പോൾ എന്തിനോ അറിയാതെ പെട്ടിയിലേക്കത് എത്തിപ്പെടുകയായിരുന്നു.. യാത്രയുടെ വിരസതയിൽ അമ്മയിലേക്കൊരഭയത്തിന് വീണ്ടുമെടുത്തു വായിച്ചുനോക്കി.. കത്തിനിടയിലെ കുറച്ചു വാചകങ്ങൾ... അവയിലൂടെ മനസ്സ് വീണ്ടുമോടിപ്പാഞ്ഞ് ബാല്യത്തിന്റെ കൈവരമ്പിലേക്കണഞ്ഞു... തെക്കേപ്പുറത്തെ സരസമ്മയും മക്കളും.. ഓർമ്മകൾ പ്രായംമറന്നോടാൻ തുടങ്ങുന്നു.. തീവണ്ടിയുടെ അപസ്വരം ചെവികളിൽനിന്നൊഴിയുന്നു കണ്ണുകൾപൂട്ടി തല പിന്നിലേയ്ക്ക് ചായ്ച്ചിരുന്നു.. തീവണ്ടി ഒരു ആട്ടുതൊട്ടിൽ പോലെ ആടിക്കുതിച്ചുകൊണ്ടിരുന്നു.. മനസ്സ് അതേവേഗത്തിൽ പിന്നിലേക്കും..           *******************         അഗസ്ത്യപർവ്വതത്തിന്റെ പാർശ്വനിരകളെ തലോടിയൊഴുകുന്നൊരു കാറ്റ് അശ്വഗന്ധംപേറി മനസ്സിലേക്കോടി...