Poem Malayalam

കൂവച്ചെടിയിലക്കിടയിലേക്കിപ്പോഴും

പമ്മിയെത്താറുണ്ടെന്മനക്കൈകൾ. 

നുള്ളി, നിന്നെയെടുത്തിടുന്നേരമെൻ

കൈവിരൽ നീ നുകർന്നതെന്നോർത്തു ഞാൻ.

തെല്ലു വേദനകൊണ്ടാണു നിന്നുടൽ

വില്ലുപോലെ വളഞ്ഞതറിഞ്ഞില്ല.

കുഞ്ഞുകണ്ണിനാ വേദന കാണുവാൻ

ഉളളു പാകമായില്ല, ക്ഷമിക്ക നീ.

കല്ലെടുക്കുവാൻ നിന്നെ പഠിപ്പിക്കേ,

അള്ളിയാർത്തുപിടിച്ചതറിഞ്ഞില്ല.

കുഞ്ഞുതുമ്പീയെനിക്കെന്റെ ശൈശവം

ധന്യമാക്കുവാനെത്ര പണിഞ്ഞു നീ.

ഇന്നിതെത്ര കഠോരമീ ജീവിത-

ക്കല്ലുയർത്തുവാനേറെപ്പണിയവേ,

ഒന്നിടനേരമൊട്ടു ശയിക്കുവാനില്ല,

നേരമില്ലാതെ ഞാനോടവേ..

ഒന്നു ചിന്തിച്ചുപോയി ഞാനോമനേ

പണ്ടു നിന്നോടു കാണിച്ച പാതകം.

   ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്