short story - Dharmasankadangal
ധർമ്മസങ്കടം. ×××××××××××× ഇലക്ഷനൊക്കെയല്ലേ നടവഴി പോകുമ്പോൾ പാർട്ടിയാപ്പീസിലൊന്നു കേറിയിറങ്ങാം, വോട്ട് കൊടുക്കുന്നതിനെക്കാൾ പ്രധാനം ആ പാർട്ടിക്കു തന്നെ കൊടുത്തു എന്ന് ബോദ്ധ്യപ്പെടുത്തലാണ്.. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പോകാതിരിക്കാനുമാകില്ല... ജയിക്കുന്ന പാർട്ടിയെ വെറുപ്പിക്കുകയും വേണ്ട എന്നു കരുതി തന്നെയാണ് കൊച്ചൗസേപ്പ് പാര്‍ട്ടിയാപ്പീസിന്റെ പടി കേറിയത്... "എന്തരച്ചായാ വിശേഷങ്ങള്.."; പുതിയ തലമുറയിലെ നേതാവിന്റെ ചോദ്യത്തിന് നിന്റെ കൊച്ചമ്മാവീടെ മനസ്സമ്മതം കൂടാൻ വന്നതെന്നാണ് നാവില്‍ മറുപടി വന്നത്... അല്ല പിന്നെ മരണവീട്ടിലെത്തിയവനോട് മരിച്ചവന്റെ വീടർ കുശലം ചോദിക്കുമ്പോലൊരു ചോദ്യം... നാവടക്കി,... സിംഹത്തിന്റെ മടയാണ്... സൂക്ഷിക്കണം.. അകത്ത് കസേരയില്‍ ഒരു വൃദ്ധനായ ശുഭ്രവസനധാരി വെറ്റിലയിൽ ചുണ്ണാമ്പ് തേയ്കുന്നു... കുനിഞ്ഞു കൂടിയുള്ള നോട്ടത്തിൽ മനസ്സിലായി കാഴ്ച കമ്മിയാ... കുട്ടി നേതാവ് പരിചയപ്പെടുത്തി.. "ഔസേപ്പ് ചേട്ടായീ അത്തന്നെയാ.. നിങ്ങടെ അല്ല നമ്മടെ പുതിയ മെമ്പര്‍ സ്ഥാനാർത്ഥി"..... പാർട്ടിയാപ്പീസായതിനാൽ നേതാവല്ലാത്തതിനാലും കൊച്ചൗസേപ്പ് രഹസ്യമാ