കുട്ടികൾക്ക് പാടാനൊരു ഗാനം)
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjihxQ_A6lsFsaJYqfK6pJOxcSeiM657dXoZXhR-rEATOzKLjHVXjRInBBLE-tB4UVoVmlyY9xMpkjhnFkR9VOmbU43g_HccL7rmBRmybGAGZYF5lCN4dzgDPrWy63dvDDnQGaEB5xuFwZ1/s1600/1000064520.jpg)
പച്ചിലപ്പടർപ്പിലെ വള്ളിക്കുടിലൊന്നിൽ കൊച്ചിളം കൊക്കാലെ പാടുന്ന പൈങ്കിളീ.... ഇത്തറകാലംനീ കൂട്ടിയ പൂങ്കൂട്ടിൽ എത്രകുരുന്നുകൾ എത്രമക്കൾ..... (പച്ചില..) ചിത്രപംതംഗങ്ങൾ ചിത്തിരമക്കൾക്കായ് നൃത്തപഠനം തുടങ്ങിയോ പൈങ്കിളീ.. ചക്കരമാവിലെ മുത്തണിക്കൊമ്പിലെ പൂങ്കുയിലെന്നു തുടങ്ങുന്നു മഞ്ജരി. (പച്ചില..) കൂടെപ്പറന്നിട്ടു കൂടുവെടിഞ്ഞവർ ദൂരെപ്പറന്നങ്ങു പോകുന്നേരം അമ്മക്കിളീ നിന്റെ നെഞ്ചകം തേങ്ങുമോ രാപ്പാട്ടിലോതുമോ തീരാത്ത വേദന.. (പച്ചില.) ©️ Sreekumar Sree 11082024