Posts

Showing posts from March, 2017

Poem Malayalam

Image
ഇരിക്കപ്പിണ്ഡം ------------- പുണ്യങ്ങളുടെ കുറവു നികത്താനോ പിൻതലമുറയുടെ ഭാഗ്യത്തിനോ. ജീവനെയൂട്ടാൻ മറന്നുപോയ ഞാൻ ആത്മാവിനെയൂട്ടി കൈകഴുകി മൂന്നുവട്ടം കൈ ചേർത്തുമുട്ടി. തലയ്ക്കുമുകളിലൂടൊഴുക്കിവിട്ട് കുടഞ്ഞെറിഞ്ഞെന്റെ പാപങ്ങൾ. ആവർത്തനങ്ങളുടെ അനിവാര്യത സ്മരണകളിലേക്ക് പതിച്ചുതന്നൊ- രിളമുറക്കാരൻ  സജലനേത്രങ്ങളാൽ പരതുന്നുണ്ടൊരു ബലിഭുക്കിനെ. പിഴകളാവർത്തിക്കാതിരിക്കാൻ സ്നേഹത്തിന്റെ വേലിതീർത്തവൻ ഞാൻ സ്വാർത്ഥതയെന്ന് മുദ്രചാർത്തി നീ പൊളിച്ചെറിയുന്നെന്റെ വേലികൾ.. ആവർത്തനങ്ങളനിവാര്യമോ... ആകുലതകളാകുന്നെന്റെ കൂട്ടുകാർ രാഹുകാലമാകുന്നു... ദർഭയിലാവാഹിക്കെന്റെയാത്മാവിനെ ദക്ഷിണദിക്കിലേക്കെറിയുക... സപിണ്ഡികളുടെ വിശപ്പകലട്ടെ.. ചൊല്ലുക ഏഹിയേഹീ.. ........................................ ശിഷ്ടപിണ്ഡമുണ്ടൊരു  കാകൻ പതിയെ സഖാവിനോടു മൊഴിയുന്നു എന്റെ പിഴ.....   എന്റെ പിഴ..... എന്റെ മാത്രം പിഴ.....                  ശ്രീ...